കർഷകസംഘം നേതാക്കൾ 
കൃഷിയിടങ്ങൾ സന്ദർശിച്ചു

കർഷകസംഘം ജില്ലാ പ്രസിഡന്റ് പി ഗോവിന്ദന്റെ നേതൃത്വത്തിലുള്ള 
സംഘം വരൾച്ച നേരിടുന്ന ഭാഗങ്ങൾ സന്ദർശിച്ചപ്പോൾ


മയ്യിൽ  പഴശ്ശി കനാൽ കടന്നുപ്പോകുന്ന പരിസരങ്ങളിലെ വയലുകളിൽ കൃഷിക്കാവശ്യമായ വെള്ളം തുറന്നുവിടാത്ത ഇറിഗേഷൻ വകുപ്പിന്റെ നടപടിയിൽ പ്രതിഷേധിച്ച് കർഷകസംഘം സമരത്തിലേക്ക്. ഏക്കർ കണക്കിന് നെൽപ്പാടങ്ങളാണ് വെള്ളമില്ലാതെ വരണ്ടുണങ്ങുന്നത്. ഇതിന്റെ ഭാഗമായാണ് ഇറിഗേഷൻ അസി. എക്സിക്യുട്ടീവ് എൻജിനിയറുടെ ഓഫീസിലേക്ക് ബുധനാഴ്ച സമരം നടത്തുന്നത്. സമരത്തിന്റെ ഭാഗമായി കർഷകസംഘം നേതാക്കൾ പഴശ്ശി കനാലും വരൾച്ചനേരിടുന്ന വയലുകളും സന്ദർശിച്ചു. കർഷകസംഘം ജില്ലാ പ്രസിഡന്റ് പി ഗോവിന്ദൻ, മയ്യിൽ ഏരിയാ സെക്രട്ടറി പി പവിത്രൻ, പി ദിവാകരൻ, ഒ ബാലകൃഷ്ണൻ എന്നിവരാണ് മാണിയൂരിലെയും പരിസരപ്രദേശങ്ങളിലേയും കൃഷിയിടം സന്ദർശിച്ചത്. Read on deshabhimani.com

Related News