എസ്‌എഫ്‌ഐ പ്രദർശനം ഇന്ന്‌



 പെരിയ കേന്ദ്ര സർവകലാശാലയിൽ ബിബിസി ഡോക്യുമെന്ററി പ്രദർശനം വിലക്കിയതിൽ പ്രതിഷേധിച്ച്‌ ജില്ലയിലെ എല്ലാ കാമ്പസിലും ബുധനാഴ്‌ച എസ്‌എഫ്‌ഐ ആഭിമുഖ്യത്തിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കും. വിലക്കുള്ള  കേന്ദ്രസർവകലാശാലയിലും പ്രദർശനമുണ്ടാകുമെന്ന്‌ എസ്‌എഫ്‌ഐ ജില്ലാസെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു.  സംഘപരിവാർ ശക്തികൾക്ക് വഴങ്ങിയ സർവകലാശാലയുടെ നിലപാട്  ജനാധിപത്യ വിരുദ്ധമാണ്‌. കാമ്പസുകളിൽ പ്രദർശിപ്പിക്കുന്ന ഡോക്യുമെന്ററി  വിദ്യാർഥികളും അധ്യാപകരും വീക്ഷിച്ച് സംഘപരിവാർ ഭരണകൂടത്തിന്റെ അസഹിഷ്ണുതയെക്കെതിരെയുള്ള പോരാട്ടത്തിൽ അണിചേരണമെന്ന്  പ്രസ്‌താവനയിൽ പറഞ്ഞു. Read on deshabhimani.com

Related News