ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിച്ച്‌ ഡിവൈഎഫ്‌ഐ

ബിബിസി ഡോക്യുമെന്ററി ‘ഇന്ത്യ–- ദി മോദി ക്വസ്‌റ്റ്യൻ’ ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ കൽപ്പറ്റ പഴയ ബസ്‌ സ്‌റ്റാൻഡിൽ പ്രദർശിപ്പിക്കുന്നു


കൽപ്പറ്റ ഗുജറാത്ത്‌ വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക്‌ വ്യക്തമാക്കുന്ന ബിബിസി ഡോക്യുമെന്ററി ‘ഇന്ത്യ–- ദി മോദി ക്വസ്‌റ്റ്യൻ’ ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ കൽപ്പറ്റയിൽ പ്രദർശിപ്പിച്ചു. ചൊവ്വ വൈകിട്ട്‌ കൽപ്പറ്റ പഴയ ബസ്‌ സ്‌റ്റാൻഡിലായിരുന്നു പ്രദർശനം. പ്രദർശനം തടയാനുള്ള  ബിജെപി പ്രവർത്തകരുടെ ശ്രമം വിജയിച്ചില്ല. ഡോക്യുമെന്ററി പൂർണമായും പ്രദർശിപ്പിച്ചു.  നിരവധിപേർ  പ്രദർശനം കണ്ടു. ജില്ലാ സെക്രട്ടറി കെ റഫീഖ് പ്രദർശനം ഉദ്ഘാടനംചെയ്തു. അർജുൻഗോപാൽ , സി ഷംസുദ്ദീൻ, ബിനീഷ് മാധവ്, ഷെജിൻ ജോസ്, രഞ്ജിത് , ഇ ഷംലാസ്, പ്രണവ് എന്നിവർ സംസാരിച്ചു. വരുംദിവസങ്ങളിലും ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ ഡോക്യുമെന്ററി പ്രദർശനം തുടരും.  Read on deshabhimani.com

Related News