‘ഹൃദയാക്ഷരങ്ങൾ’ പ്രകാശിപ്പിച്ചു

ഫാ.ജോൺസൺ അവരേവിന്റെ ‘ഹൃദയാക്ഷരങ്ങൾ’ പുസ്തകം ആര്യാ ഗോപി പ്രകാശിപ്പിക്കുന്നു


 മേപ്പാടി സെന്റ് ജോസഫ്സ് യുപി സ്കൂൾ പ്രധാനാധ്യാപകൻ ഫാ.ജോൺസൺ അവരേവ്  രചിച്ച ‘ഹൃദയാക്ഷരങ്ങൾ’ പുസ്തകം എഴുത്തുകാരി ആര്യാ ഗോപി പ്രകാശിപ്പിച്ചു. കോഴിക്കോട് രൂപതാ വികാരി ജനറൽ ജെൻസൻ പുത്തൻ വീട്ടിൽ പുസ്തകം ഏറ്റുവാങ്ങി. മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ്‌ ഓമന രമേഷ്,  വൈസ് പ്രസിഡന്റ്‌ റംല ഹംസ, ഫാ.വിക്ടർ മെൻഡോൺസ, ടി എഫ്‌ ജോയ്, റോയ്സൺ പിലാക്കാവ്, അനിൽ കുറ്റിച്ചിറ, പി മുഹമ്മദലി, കെ എ അനിൽകുമാർ, ആൽഫ്രെഡ് ഫ്രെഡി, എൻ പി വെറോണിക്ക, മോളി ജോസഫ് എന്നിവർ സംസാരിച്ചു Read on deshabhimani.com

Related News