ആസ്ഥാന വികസനത്തിന് ശക്തിപകര്‍ന്നത്ഇ ടതുസര്‍ക്കാരുകള്‍

ഇടുക്കിയുടെ ഭരണകേന്ദ്രമായ കലക്ടറേറ്റും ജില്ലാ പഞ്ചായത്ത് ഓഫീസും


ചെറുതോണി ജില്ല സുവർണ ജൂബിലി നിറവിൽ വികസനമുന്നേറ്റത്തിലാണ്‌. വനാതിർത്തികളോട്‌ ചേർന്നുകിടക്കുന്ന ജില്ലാ ആസ്ഥാനം വികസനമില്ലാതെ വീർപ്പുമുട്ടിയ നാളുകളാണ്‌ പഴങ്കഥയായത്‌. ജില്ലാ ആസ്ഥാന വികസനത്തിന് തടസ്സം ഭൂമി ലഭ്യമല്ലാത്തതായിരുന്നു. ഒരു ഭാഗം വനം, മറ്റൊരുവശം വൈദ്യുത ബോർഡിന്റെ സ്ഥലങ്ങൾ, പിന്നെ പെരിയാർ തീരപ്രദേശം. സ്വകാര്യഭൂമി വളരെ കുറവ്. 1996ൽ നായനാർ മന്ത്രിസഭ ജില്ലാ ആസ്ഥാനവികസനത്തിന് 1000 ഏക്കർ വനഭൂമി വിട്ടുനൽകിയതോടെയാണ്‌ നാടിന്റെ സ്വപ്‌നങ്ങൾ പൂവണിഞ്ഞത്‌. അക്കാലയളവിൽ പൂർത്തീകരിച്ചതാണ്‌ ഇടുക്കി എൻജിനിയറിങ്‌ കോളേജും ഐഎച്ച്ആർഡി മോഡൽ റസിഡൻഷ്യൽ സ്കൂളും. 2008ൽ വന്ന കേന്ദ്രീയ വിദ്യാലയവും 96ൽ വിട്ടുകിട്ടിയ ഭൂമിയിലാണ് പണിതുയർത്തിയത്. ഇടുക്കിയിൽ നിർമാണം ആരംഭിച്ച കുടിയേറ്റ സ്മാരകം കർഷകജനതയോടുള്ള ഇടതുപക്ഷ സർക്കാരിന്റെ സ്‌നേഹത്തിന്റെ പ്രതീകമാണ്‌. ഓഫീസുകൾ എല്ലാം 
ഒരു കുടക്കീഴിലേക്ക്‌ ജില്ലയിൽ പലഭാഗത്തായി ചിതറിക്കിടന്ന ഓഫീസുകൾ കയറിയിറങ്ങിയവർക്ക്‌ ഇപ്പോൾ പൈനാവിലെ ജില്ലാ ആസ്ഥാനത്ത്‌ എത്തിയാൽ മതി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ജില്ലാതല ഓഫീസുകൾ എല്ലാംതന്നെ എൽഡിഎഫ് സർക്കാരുകൾക്ക് കീഴിലാണ് ഇടുക്കിയിൽ പ്രവർത്തനം ആരംഭിച്ചത്‌. ജില്ലാ നിർമിതികേന്ദ്രം, ഉപഭോക്തൃ കോടതി, എക്സൈസ് കമീഷണറുടെ കാര്യാലയം, പൊലീസ് പരിശീലനകേന്ദ്രം, ബാച്ചിലേഴ്സ് ഹോസ്റ്റൽ, ഡോർമിറ്ററി, കലക്ടറേറ്റ്‌, ജില്ലാ പഞ്ചായത്ത് ഓഫീസ്, പട്ടികജാതി വികസന റീജണൽ ഓഫീസ്, വഴിയോര വിശ്രമകേന്ദ്രം, ജില്ലാ മെഡിക്കൽ സ്റ്റോർ, പിന്നാക്ക വിഭാഗ കോർപറേഷൻ ജില്ലാ ഓഫീസ്, ജില്ലാ വ്യവസായ കേന്ദ്രം, കെഎസ്ഇബിയുടെ ജില്ലാ ഇലക്‌ട്രിക്‌ സ്റ്റോർ, കർഷകത്തൊഴിലാളി, തയ്യൽ തൊഴിലാളി, മോട്ടോർതൊഴിലാളി, ചുമട്ടുതൊഴിലാളി ക്ഷേമനിധി ഓഫീസുകൾ തുടങ്ങിയവയെല്ലാം ഇവിടെയുണ്ട്‌. ഇടുക്കി താലൂക്ക് ഓഫീസ്, കെഎസ്എഫ്ഇ, ഇടുക്കിയിൽ പുതുതായി ആരംഭിച്ച ഡിവൈഎസ്‌പി ഓഫീസ്, പൈനാവിൽ പുതിയ വനിതാ പൊലീസ് സ്റ്റേഷൻ, ജില്ലാ ഫിഷറീസ് ഓഫീസ്, സ്പോർട്‌സ്‌ കൗൺസിൽ ജില്ലാ ഓഫീസ്, ജില്ലാ പട്ടികജാതി  വികസന ഓഫീസ്, പൊതുമരാമത്ത് വകുപ്പ്, പാലം നിർമാണങ്ങളുടെ പ്രത്യേക ഓഫീസ്, വോളിബോൾ അക്കാദമി, സഹകരണവകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാറുടെ ഓഫീസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ജില്ലാ കാര്യാലയം, ജില്ലാ ആയുർവേദ ആശുപത്രിക്ക് പുതിയ ഐപി മന്ദിരം, ഷെൽട്ടർ ഹോം, ഫ്രണ്ട്സ് ജനസേവനകേന്ദ്രം, താലൂക്ക് സപ്ലൈ ഓഫീസ്, ടൗൺഹാൾ, ജില്ലാ ടിബി സെന്റർ, വിമുക്തി ഓഫീസ് ഉൾപ്പെടെ ജില്ലാ ആസ്ഥാന വികസനം കാര്യക്ഷമമായി മുന്നേറുകയാണ്. ഹൈഡൽ ടൂറിസം 
പദ്ധതികൾ ഏഷ്യയിലെ ഏറ്റവും വലിയ ആർച്ചുഡാമും ചെറുതോണി അണക്കെട്ടിനോട്‌ ചേർന്ന് നിർമിച്ചിട്ടുള്ള ഹിൽവ്യൂ പോയിന്റും ഏറെ ആകർഷകമാണ്. വാഴത്തോപ്പ് സഹകരണ ബാങ്ക് ആരംഭിച്ച സാഹസിക പാർക്കും ചെമ്പൻ കൊലുമ്പൻ സ്മാരകവും മൈക്രോ പോയിന്റും ചാരനള്ളും എല്ലാം സഞ്ചാരികളെ ആകർഷിക്കുന്നു. ഇടുക്കി അണക്കെട്ടിലെത്തുന്ന സഞ്ചാരികൾക്ക്‌ വിശ്രമിക്കാൻ പ്രകൃതിദത്ത വാസസ്ഥാനങ്ങളും ഒരുക്കി. തേക്കുതടി ഉപയോഗിച്ച്‌ 16 കോട്ടേജുകൾ അടങ്ങുന്ന എക്കോലോഗാണ് 10 കോടി ചെലവിൽ നിർമാണം പൂർത്തിയായി വരുന്നത്‌. കെടിഡിസിയുടെ യാത്രി നിവാസ് ഹോട്ടൽ സമുച്ചയവും മികച്ച താമസസൗകര്യമാണ്‌ ലഭ്യമാക്കുന്നത്‌.   Read on deshabhimani.com

Related News