കുടിയേറ്റ ജനതയുടെ അഭിമാനം 
ഇടുക്കി മെഡിക്കൽ കോളേജ്‌



ചെറുതോണി  അത്യാഹിതങ്ങളോ പകർച്ചരോഗങ്ങളോ പടരുമ്പോൾ കോട്ടയത്തേക്കോ എറണാകുളത്തേക്കോ പ്രിയപ്പെട്ടവരുടെ ജീവൻ രക്ഷിക്കാൻ ജീപ്പുകളിൽ പാഞ്ഞ കുടിയേറ്റ കർഷകന്‌ ഇന്ന്‌ സ്വന്തംനാട്ടിൽ അത്യാധുനിക മെഡിക്കൽ കോളേജായി. 1996ൽ നായനാർ സർക്കാർ വിട്ടുനൽകിയ 50 ഏക്കർ സ്ഥലത്താണ്‌ ഇടുക്കി മെഡിക്കൽ കോളേജ് നിർമാണം പുരോഗമിക്കുന്നത്. 300 കിടക്കയുള്ള ആശുപത്രി സമുച്ചയം, അക്കാദമിക് ബ്ലോക്ക്‌, റസിഡൻഷ്യൻ കോംപ്ലക്‌സ്‌ ഉൾപ്പെടെ 500 കോടിയിൽപരം രൂപയുടെ നിർമാണപ്രവർത്തനങ്ങളാണ് പിണറായി സർക്കാരുകൾക്ക് കീഴിൽ നടന്നുവരുന്നത്. വൈദ്യുതി മന്ത്രിയായിരുന്ന എം എം മണി എംഎൽഎ കെഎസ്‌ഇബിയുടെ 10 കോടി സിഎസ്‌ആർ ഫണ്ടും നൽകി. വൈറോളജി ലാബ്‌, ഡയാലിസിസ്‌ യൂണിറ്റ്‌, കേന്ദ്രീകൃത ഓക്‌സിജൻ പ്ലാന്റ്‌ എന്നിവയെല്ലാം ഒരുക്കാൻ സിഎസ്‌ആർ ഫണ്ടാണ്‌ വിനിയോഗിച്ചത്‌. 20 വർഷം എംഎൽഎയായിരുന്ന ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ, മുൻ എംപിജോയ്‌സ്‌ ജോർജ്‌ എന്നിവരും ഇടുക്കി മെഡിക്കൽ കോളേജ്‌ വികസനത്തിന്‌ നിർണായക സംഭാവനകൾ നൽകിയിട്ടുണ്ട്‌.  Read on deshabhimani.com

Related News