മലയം ഗോപൻ അന്തരിച്ചു



വിളപ്പിൽ സിപിഐ എം വിളപ്പിൽ ഏരിയകമ്മിറ്റി അംഗവും വിളവൂർക്കൽ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ മലയം ചിത്തിരയിൽ മലയം ഗോപൻ (57) അന്തരിച്ചു. ഡിഎഡബ്ല്യുഎഫ്‌ ജില്ലാ പ്രസിഡന്റുമായിരുന്നു. ഭാര്യ: - ബി എൽ അജിത (കേരള ബാങ്ക്, മലയിൻകീഴ് ബ്രാഞ്ച്). മക്കൾ: ഗായത്രി ഗോപൻ, നന്ദഗോപൻ. മരുമകൻ: സഹൽനാഥ്. സഞ്ചയനം ഞായർ രാവിലെ എട്ടിന്‌.   1981ൽ ഡിവൈഎഫ്ഐ പഞ്ചായത്ത് സെക്രട്ടറി, 1998-ൽ സിപിഐ എം വിളവൂർക്കൽ ലോക്കൽ സെക്രട്ടറി, 1993 മുതൽ 2009 വരെ നേമം ഏരിയകമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.  2009 മുതൽ  വിളപ്പിൽ ഏരിയ കമ്മിറ്റി അംഗമാണ്‌. 2000–-2005 കാലയളവിൽ വിളവൂർക്കൽ പഞ്ചായത്ത് പ്രസിഡന്റ്‌ ആയിരുന്നു. തിരുവനന്തപുരം വികസന അതോറിറ്റി (ട്രിഡ) അംഗമായും പ്രവർത്തിച്ചു.    സിപിഐ എം  ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ജില്ലാ സെക്രട്ടറിയറ്റ്‌അംഗം കെ എസ് സുനിൽകുമാർ, എം എം ബഷീർ, ഏരിയ സെക്രട്ടറി ആർ പി ശിവജി എന്നിവർ ആദരാഞ്ജലി അർപ്പിച്ചു.   മലയം ഗോപന്റെ 
നിര്യാണത്തിൽ അനുശോചിച്ചു സിപിഐ എം വിളപ്പിൽ ഏരിയകമ്മിറ്റി അംഗവും ഡിഎഡബ്ല്യുഎഫ്‌ ജില്ലാ പ്രസിഡന്റുമായിരുന്ന മലയം ഗോപന്റെ നിര്യാണത്തിൽ അനുശോചിച്ചു. മലയം ജങ്‌ഷനിൽ ചേർന്ന യോഗത്തിൽ ഏരിയ സെക്രട്ടറി ആർ പി ശിവജി അധ്യക്ഷനായി.   വിളവൂർക്കൽ പഞ്ചായത്തിൽ പാർടി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച നേതാവായിരുന്നു മലയം ഗോപനെന്ന്‌  ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു.     ജില്ലാ സെക്രട്ടറിയറ്റ്‌അംഗം കെ എസ് സുനിൽകുമാർ,  പഞ്ചായത്ത് മുൻ പ്ര സിഡന്റ്‌  അനിൽകുമാർ, കോൺഗ്രസ്‌ മണ്ഡലം പ്ര സിഡന്റ്‌ രാഗേഷ്, വിളപ്പിൽ രാധാകൃഷ്ണൻ, പരശുവയ്ക്കൽ മോഹനൻ എന്നിവർ സംസാരിച്ചു. സജിനകുമാർ അ നുശോചന പ്രമേയം അവതരിപ്പിച്ചു. Read on deshabhimani.com

Related News