‘മത്സ്യമേഖലയിലെ പ്രതിസന്ധികളും 
അനുബന്ധ തൊഴിലാളികളും' സെമിനാർ നാളെ



  കൊല്ലം മത്സ്യ അനുബന്ധ തൊഴിലാളി ഫെഡറേഷൻ (സിഐടിയു)  സംസ്ഥാന സമ്മേളനം വെള്ളിയും ശനിയും കെ വി  പീതാംബരൻ (ജില്ലാ പഞ്ചായത്ത് ഹാൾ) നഗറിൽ ചേരുമെന്ന്‌ സംഘാടകസമിതി ചെയർമാൻ എസ്‌ ജയമോഹനും കൺവീനർ മത്യാസ്‌ അഗസ്‌റ്റിനും  വാർത്താസമ്മേളനത്തിൽ അറിയിച്ചു. വെള്ളി പകൽ 10.30ന്‌  സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡന്റ്‌ ജെ മേഴ്സിക്കുട്ടിഅമ്മ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ എ സഫറുള്ള അധ്യക്ഷനാകും. വൈകിട്ട്‌ അഞ്ചിന്‌ സി ഡി അശോകൻ, അബ്ബാസ് പറവണ്ണ നഗറിൽ ( ജില്ലാ പഞ്ചായത്ത് ഹാൾ ) ‘മത്സ്യമേഖലയിലെ പ്രതിസന്ധികളും അനുബന്ധ തൊഴിലാളികളും' എന്ന വിഷയത്തിലുള്ള സെമിനാർ  ഫിഷറീസ് മന്ത്രി വി  അബ്ദു റഹ്‌മാൻ ഉദ്ഘാടനംചെയ്യും. കേരള സ്റ്റേറ്റ് പ്ലാനിങ് ബോർഡ് ചീഫ് ഡോ. എസ് എസ് നാഗേഷ് വിഷയം അവതരിപ്പിക്കും. ജെ മേഴ്‌സിക്കുട്ടിഅമ്മ മോഡറേറ്ററാകും.  ശനിയാഴ്ചയാണ്‌ പൊതുചർച്ച. 240 പ്രതിനിധികൾ  സമ്മേളനത്തിൽ പങ്കെടുക്കും. മത്സ്യവിതരണം, സംസ്കരണം, കയറ്റുമതി, മത്സ്യബന്ധന ഉപകരണങ്ങളുടെ നിർമാണം തുടങ്ങിയ പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളെ തകർക്കുന്ന നിയമങ്ങളാണ് കേന്ദ്രസർക്കാർ അടിച്ചേൽപ്പിക്കുന്നതെന്നും, ഇതിനെതിരെ ദേശീയതലത്തിൽ എഐഎഫ്എഫ്ഡബ്ല്യുഎഫ്‌ നേതൃത്വത്തിൽ നടത്തുന്ന പാർലമെന്റ് മാർച്ച് വിജയിപ്പിക്കാനുള്ള  കർമ പദ്ധതികൾക്ക്  സമ്മേളനം രൂപം നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു. സമ്മേളനം 26ന്‌ വൈകിട്ട്‌ സമാപിക്കും. ഫെഡറേഷൻ പ്രസിഡന്റ്‌ എ സഫറുള്ള, ജനറൽ സെക്രട്ടറി പുല്ലുവിള സ്‌റ്റാൻലി, ജില്ലാ പ്രസിഡന്റ്‌ പീരു മുഹമ്മദ്‌, ട്രഷറർ എം നസീർ എന്നിവർ വാർത്താസമ്മേളനത്തിൽ  പങ്കെടുത്തു. Read on deshabhimani.com

Related News