ശ്രീകാര്യം, കഴക്കൂട്ടം മേൽപ്പാലം നിർമാണം സമയബന്ധിതമായി പൂർത്തിയാക്കണം



കഴക്കൂട്ടം  എലവേറ്റഡ് ഹൈവേയുടെ ഭാഗമായ ശ്രീകാര്യം, കഴക്കൂട്ടം മേൽപ്പാലങ്ങളുടെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന്  സിപിഐ എം കഴക്കൂട്ടം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.  തെറ്റിയാർ തോടിനോട് ചേർന്നുള്ള റോഡ്‌ ഗതാഗതയോഗ്യമാക്കുക, പ്രവർത്തനരഹിതമായ കഴക്കൂട്ടം സഹകരണ ആശുപത്രി സർക്കാർ ഏറ്റെടുത്തുപ്രവർത്തിപ്പിക്കുക,  കുളത്തൂർ കോലത്തുകര  ഗുരുനഗർ എൻഎച്ച് ബൈപാസിൽ അടിപ്പാത നിർമിക്കുക,  പൗഡിക്കോണം മേഖലയിലെ കാട്ടുപന്നി ആക്രമണം തടയുക, കഴക്കൂട്ടം മേഖലയിൽ  സ്വീവേജ് സംവിധാനം നടപ്പാക്കുക,  കഴക്കൂട്ടം ടൗണിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരം കാണുക എന്നീ പ്രമേയങ്ങളും സമ്മേളനത്തിൽ അവതരിപ്പിച്ചു.     കാട്ടായിക്കോണത്ത് ആറ്റിപ്ര ജി സദാനന്ദൻ, കാട്ടായിക്കോണം ജി അരവിന്ദൻ നഗറിൽ (പ്രകൃതി ഓഡിറ്റോറിയം) നടന്ന സമ്മേളനത്തിന്റെ രണ്ടാംനാളിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ, വി ശിവൻകുട്ടി, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി ജയൻബാബു, കെ സി വിക്രമൻ, സി അജയകുമാർ, ആർ രാമു, ജില്ലാ കമ്മിറ്റി അംഗം  വി ജയപ്രകാശ് എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രൻ, ഏരിയ സെക്രട്ടറി ശ്രീകാര്യം അനിൽ എന്നിവർ ചർച്ചയ്‌ക്ക്‌ മറുപടി നൽകി.  ഏരിയ കമ്മിറ്റിയംഗം വി സാംബശിവൻ ക്രെഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. 18 അംഗ ഏരിയ കമ്മിറ്റിയെയും എട്ട്‌ ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. ഓൺലൈനായി നടന്ന പൊതുസമ്മേളനം  സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം  ഉദ്ഘാടനം ചെയ്തു.      ശ്രീകാര്യം അനിൽ ഏരിയ സെക്രട്ടറി  സിപിഐ എം കഴക്കൂട്ടം ഏരിയ സെക്രട്ടറിയായി ശ്രീകാര്യം അനിലിനെ തെരഞ്ഞെടുത്തു. മേടയിൽ വിക്രമൻ, എസ് എസ് ബിജു, ഡി രമേശൻ, സ്റ്റാൻലി ഡിക്രൂസ്, എ നവാസ്, എസ് പ്രശാന്ത്, വി സുരേഷ് ബാബു, പി ഗോപകുമാർ, ജലജകുമാരി, ആർ ശ്രീകുമാർ, വി സാംബശിവൻ, ആർ രാജേഷ്, ഡോ. സി സുന്ദരേശൻ, അമ്പാടി അജി, എസ് എസ് വിനോദ്, രേവതി അനീഷ് എന്നിവരാണ് ഏരിയ കമ്മിറ്റി അംഗങ്ങൾ. Read on deshabhimani.com

Related News