വെഞ്ഞാറമൂട്ടിൽ ഡിവൈഎസ്‌പി ഓഫീസ് അനുവദിക്കണം



വെഞ്ഞാറമൂട്  വെഞ്ഞാറമൂട് കേന്ദ്രമാക്കി ഡിവൈഎസ്‌പി ഓഫീസ് ആരംഭിക്കണമെന്ന് സിപിഐ എം വെഞ്ഞാറമൂട് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ആറ്റിങ്ങൽ ഡിവൈഎസ്‌പി ഓഫീസിനെ ആശ്രയിക്കുന്നത് പ്രദേശത്തെ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും പ്രമേയം ചൂണ്ടിക്കാട്ടി.       വന്യജീവികളുടെ ശല്യം ഒഴിവാക്കി കാർഷികമേഖലയെ സംരക്ഷിക്കണം. വെഞ്ഞാറമൂട്ടിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ റിങ്‌ റോഡിന്റെ പണി ഉടൻ പൂർത്തിയാക്കണമെന്നും വെഞ്ഞാറമൂട് കേന്ദ്രമാക്കി സബ്ട്രഷറി അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പി ബിജു നഗറിൽ (സ്മിത ഓഡിറ്റോറിയം, കീഴായിക്കോണം) സമ്മേളനത്തിന്റെ രണ്ടാം ദിനത്തിൽ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കോലിയക്കോട് എൻ കൃഷ്ണൻ നായർ, ടി എൻ സീമ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ബി പി മുരളി, ചെറ്റച്ചൽ സഹദേവൻ, പുത്തൻകട വിജയൻ, ജില്ലാ കമ്മിറ്റി അംഗം ഡി കെ മുരളി എംഎൽഎ, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ എ എ റഹിം തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ സെക്രട്ടറിയറ്റംഗം എൻ രതീന്ദ്രൻ, ഏരിയ സെക്രട്ടറി ഇ എ സലിം എന്നിവർ ചർച്ചയ്‌ക്ക്‌ മറുപടി പറഞ്ഞു. പി ജി സുധീർ ക്രെഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. ഇ എ സലിം സെക്രട്ടറിയായി 21 അംഗ കമ്മിറ്റിയെയും 11 അംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.   ഇ എ സലിം ഏരിയ സെക്രട്ടറി സിപിഐ എം വെഞ്ഞാറമൂട് ഏരിയ സെക്രട്ടറിയായി ഇ എ സലീമിനെ  തെരഞ്ഞെടുത്തു. 21 അംഗ ഏരിയ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ബി ബാലചന്ദ്രൻ, കെ പി സന്തോഷ്, എൻ ബാബു, പി ജി സുധീർ, ആർ മോഹനൻ, വി ടി ശശികുമാർ, കാക്കക്കുന്ന് മോഹനൻ, കെ ദേവദാസ്, കാഞ്ഞിരംപാറ മോഹനൻ, എം എസ് രാജു, ജി രാജേന്ദ്രൻ, എസ് ആർ ദിലീപ്, എസ് സതീശൻ, ബി  അസീനാബീവി, വൈ വി ശോഭകുമാർ, ഇ എ മജീദ്, ആർ അനിൽ, കെ സജീവ്,  എസ് കെ സതീഷ്, വി എസ് ആതിര എന്നിവരാണ്‌ ഏരിയ കമ്മിറ്റി അംഗങ്ങൾ.   Read on deshabhimani.com

Related News