വിദ്യാർഥികൾക്ക് ഇമ്യൂൺ ബൂസ്റ്റർ മരുന്ന് വിതരണം



കൽപ്പറ്റ കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തിൽ സ്‌കൂൾ കുട്ടികൾക്ക് ഹോമിയോപ്പതി ഇമ്യൂൺ ബൂസ്റ്റർ മരുന്നുകൾ നൽകുന്നു. രക്ഷിതാക്കളുടെ സമ്മതപത്രം ലഭ്യമാക്കുന്ന വിദ്യാർഥികൾക്കാണ് പ്രതിരോധശേഷി വർധിപ്പിക്കാനുളള മരുന്ന് നൽകുന്നത്. സ്‌കൂൾ തുറക്കുന്നതിന് മുമ്പുതന്നെ പരമാവധി വിദ്യാർഥികൾക്ക് മരുന്ന് നൽകാനാണ് ലക്ഷ്യമിടുന്നത്. 21 ദിവസത്തെ ഇടവേളകളിലാണ് മരുന്ന് നൽകുക. ഒരു ഗുളികവീതം വെറുംവയറ്റിൽ തുടർച്ചയായി മൂന്നുദിവസം കഴിക്കണം. 21 ദിവസം കൂടുമ്പോഴും തുടർച്ചയായി മൂന്നുദിവസം ഗുളിക കഴിക്കണം. ജില്ലയിലെ ആദ്യഘട്ട വിതരണം ഒക്ടോബർ 25 മുതൽ 27 വരെ സർക്കാർ ഹോമിയോപ്പതി ആശുപത്രികൾ, ഡിസ്പൻസറികൾ എന്നിവ മുഖേന നടത്തും. സർക്കാർ, എൻഎച്ച്എം ഡോക്ടർമാർക്കുപുറമേ സ്വകാര്യ ഹോമിയോ ഡോക്ടർമാരും ഇതിൽ പങ്കാളികളാകും. കോവിഡ് മാനദണ്ഡം പാലിക്കുന്നതിനും തിരക്ക് ഒഴിവാക്കുന്നതിനുമായി www.ahims.kerala.gov.in എന്ന വെബ് പോർട്ടൽ മുഖേന കുട്ടിയുടെ ആധാർ നമ്പറോ രക്ഷിതാവിന്റെ ഫോൺ നമ്പറോ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്റ്റർ ചെയ്യുമ്പോൾ അറിയിക്കുന്ന നിശ്ചിത തീയതിയിൽ ആ സ്ഥാപനത്തിലെത്തി മരുന്ന് കൈപ്പറ്റണം. ആശുപത്രികൾക്കുപുറമേ കിയോസ്‌കുകൾ സ്ഥാപിച്ചും മരുന്നുവിതരണം നടത്തും. രാവിലെ ഒമ്പതുമുതൽ വൈകിട്ട് നാലുവരെയാണ് മരുന്നുവിതരണം. ഈ ക്രമീകരണം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ് ശോഭ അറിയിച്ചു. ടോൾ   ഹെൽപ്പ്‌ ലൈൻ നമ്പർ: 1800-599-2011. Read on deshabhimani.com

Related News