ദേശാഭിമാനി ക്യാമ്പയിന്‌ 
ആവേശത്തുടക്കം

ദേശാഭിമാനി ക്യാമ്പയിന്റെ ഭാഗമായി തിമിരി ലോക്കലിലെ ദേശാഭിമാനി വരിക്കാരുടെ ലിസ്റ്റ് പലേരി വിജയനില്‍നിന്നും 
എം വി ജയരാജന്‍ ഏറ്റുവാങ്ങുന്നു


 കണ്ണൂർ ദേശാഭിമാനി  പ്രചാരണ ക്യാമ്പയിന്‌ ആവേശത്തുടക്കം.  ആദ്യദിനം നൂറുകണക്കിനാളുകൾ ദേശാഭിമാനി വരിക്കാരായി.  അഴീക്കോടൻ രക്തസാക്ഷി ദിനമായ സെപ്‌തംബർ 23 മുതൽ  സി എച്ച്‌ കണാരൻ ദിനമായ ഒക്ടോബർ 20 രെയാണ്‌ ക്യാമ്പയിൻ.   ഇതിന്റെ ഭാഗമായി പരമാധി വാർഷിക വരിക്കാരെ ചേർക്കുന്ന പ്രവർത്തനമാണ്‌  സിപിഐ എമ്മിന്റെയും വർഗ ബഹുജന സംഘടനകളുടെയും നേതൃത്വത്തിൽ നടക്കുന്നത്‌.  പെരളശേരിയിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ നേതൃത്വത്തിൽ  വീടുകയറി പത്രവരിക്കാരെ ചേർത്തു. തളിപ്പറമ്പിൽ പി വി ഗോപിനാഥും മട്ടന്നൂരിൽ പി പുരുഷോത്തമനും നേതൃത്വം നൽകി. പെരിങ്ങോത്ത് സി സത്യപാലനും  ആലക്കോട്  എം വി ജയരാജനും  ശ്രീകണ്ഠപുരത്ത്  എം സി രാഘവനും മാടായിയിൽ കെ പത്മനാഭനും നേതൃത്വം നൽകി.  അഞ്ചരക്കണ്ടിയിലും പിണറായിയിലും എം സുരേന്ദ്രൻ നേതൃത്വം നൽകി. തലശേരിയിൽ കാരായി രാജനും പാനൂരിൽ  പി ഹരീന്ദ്രനും കൂത്തുപറമ്പിൽ ടി ബാലനും ഇരിട്ടിയിൽ സക്കീർ ഹുസൈനും പേരാവൂരിൽ  വി ജി പത്മനാഭനും  അഡ്വ. എം രാജനും നേതൃത്വം നൽകി. Read on deshabhimani.com

Related News