ചാലിയം സജീവം: മത്സ്യമേഖലയിലെ പണിമുടക്ക്‌ ഭാഗികം

തിങ്കളാഴ്ച ചാലിയം മത്സ്യബന്ധന കേന്ദ്രത്തിലെ തിരക്ക്


ഫറോക്ക് മത്സ്യമേഖലയിലെ പ്രശ്നങ്ങൾ ഉന്നയിച്ച് ഒരുവിഭാഗം സംസ്ഥാന വ്യാപകമായി നടത്തിയ പണിമുടക്ക് ഭാഗികം. ചാലിയം ഫിഷ് ലാൻഡിങ്‌ സെന്റർ തിങ്കളാഴ്ച പതിവിൽ കൂടുതൽ സജീവമായി. ഇവിടെയുള്ള വള്ളങ്ങളും ബോട്ടുകളുമെല്ലാം മീൻ പിടിത്തത്തിനിറങ്ങിയതിന് പുറമെ ബേപ്പൂർ ഹാർബറിൽനിന്നുള്ള നിരവധി ബോട്ടുകളും മീൻ പിടിച്ചെത്തിയത് ചാലിയത്താണ്. ബേപ്പൂർ തുറമുഖത്ത് മത്സ്യമിറക്കലും വ്യാപാരവും കയറ്റുമതിയുമുണ്ടായില്ല. ഇവിടെ ഇറക്കേണ്ട മത്സ്യവും ചാലിയത്താണ് വിൽപ്പന നടത്തിയതും കയറ്റി അയച്ചതും. ചാലിയത്ത്‌ എല്ലാ വള്ളങ്ങളും ബോട്ടുകളും പതിവുപോലെ മീൻ പിടിത്തത്തിനിറങ്ങി. പൊന്നാനി ഹാർബറിൽ മീൻപിടിത്തത്തിനിറങ്ങിയ ബോട്ടുകൾ പഴയ ഹാർബറിൽ മത്സ്യമിറക്കി വിൽപ്പനയും കയറ്റുമതിയും നടത്തി.  പണിമുടക്കിന് പിന്നിൽ ചില വൻകിട മത്സ്യക്കച്ചവടലോബിയും സർക്കാർ വിരുദ്ധരുമാണെന്നാണ് മത്സ്യത്തൊഴിലാളി ഫെഡറേഷൻ ചൂണ്ടിക്കാട്ടുന്നത്. ഇതര സംസ്ഥാനങ്ങളിൽനിന്ന്‌ വൻതോതിൽ എത്തിക്കുന്ന മായം കലർത്തിയ  മത്സ്യം പിടികൂടുന്ന നടപടി ശക്തമാക്കിയതിനെത്തുടർന്ന്‌ കച്ചവട ലോബിയാണ് സർക്കാർ വിരുദ്ധ സമരത്തിന് പിന്നിലെന്നും സിഐടിയു ആരോപിക്കുന്നു. Read on deshabhimani.com

Related News