കോട്ടൺ പ്രതിസന്ധിക്ക് പരിഹാരം കാണണം

എടരിക്കോട് ടെക്സ്റ്റൈൽസ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) വാർഷിക സമ്മേളനം 
വി പി സക്കറിയ ഉദ്ഘാടനംചെയ്യുന്നു


 വേങ്ങര  എടരിക്കോട് ടെക്സ്റ്റൈൽസിലെ കോട്ടൺ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് എടരിക്കോട് ടെക്സ്റ്റൈൽസ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. കോട്ടൺ വിളവെടുപ്പ് കാലത്ത് കുറഞ്ഞ വിലക്ക് കൂടുതൽ സംഭരിക്കുന്നതിനും ക്ഷാമകാലത്ത് കൂടിയ വിലക്ക് വിപണനം നടത്താനും സൗകര്യമുണ്ടാകണം. പിരിഞ്ഞുപോകുന്ന തൊഴിലാളികളുടെ ഗ്രാറ്റിറ്റി ഉടൻ കൊടുത്തുതീർക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.  എടരിക്കോട് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ  സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ ഉദ്ഘാടനംചെയ്തു. ടി കബീർ  അധ്യക്ഷനായി. എം ആർ രാജൻ സംഘടനാ റിപ്പോർട്ടും പി പി അജിത് പ്രവർത്തന റിപ്പോർട്ടും കെ സന്തോഷ് വരവുചെലവ് കണക്കും അവതരിപ്പിച്ചു. സി വിശ്വനാഥൻ സ്വാഗതവും സി ഷൺമുഖദാസ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ രാമദാസ് (പ്രസിഡന്റ്‌), സി വിശ്വനാഥൻ (വർക്കിങ് പ്രസിഡന്റ്‌), വി കെ ഉദയഭാനു, കെ ബിന്ദു (വൈസ് പ്രസിഡന്റ്‌), പി പി അജിത് (സെക്രട്ടറി), കെ വാസു, സി ഷൺമുഖദാസ് (ജോ. സെക്രട്ടറി), കെ സന്തോഷ് (ട്രഷറർ).  Read on deshabhimani.com

Related News