കോൺഗ്രസും ബിജെപിയും കുട്ടനാടൻ ജനതയെ വഞ്ചിക്കുന്നു



മങ്കൊമ്പ്  സർക്കാരിന്റെ വെള്ളപ്പൊക്ക മുൻ കരുതൽ നടപടികൾക്കെതിരെ സമരം ചെയ്യുന്ന കോൺഗ്രസും ബിജെപിയും കുട്ടനാടൻ ജനതയെ വഞ്ചിക്കുകയാണെന്ന്‌ സിപിഐ എം എരിയ കമ്മിറ്റി. കുട്ടനാട്ടിൽ സർക്കാർ വെള്ളപ്പൊക്ക മുൻകരുതൽ നടപടികൾ  ആരംഭിച്ചില്ലെന്ന്‌ ആരോപിക്കുന്ന സമരക്കാർ തോട്ടപ്പള്ളിയിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ തടയുന്നു. കോവിഡ് 19 രോഗ പ്രതിരോധത്തിനിടയിലും കുട്ടനാട്ടിൽ വെള്ളപ്പൊക്ക സാധ്യത മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. തോട്ടപ്പള്ളി സ്‌പിൽവേയുടെ ആഴം വർധിപ്പിക്കലും ഒഴുക്കിന് തടസമായി നിൽക്കുന്ന മണൽനീക്കലും കാറ്റാടി മരങ്ങൾ വെട്ടിമാറ്റുന്ന ജോലികളും മുടക്കി കുട്ടനാട്ടിൽ ജലനിരപ്പുയർത്തി ഇതുവഴി രാഷ്‌ട്രീയ മുതലെടുപ്പിന്‌ ശ്രമിക്കുകയാണ്‌ കോൺഗ്രസും ബിജെപിയുമെന്ന്‌‌ ഏരിയ സെക്രട്ടറി ജി ഉണ്ണികൃഷ്‌ണൻ പ്രസ്‌താവനയിൽ പറഞ്ഞു. Read on deshabhimani.com

Related News