ആശുപത്രികൾ കർശന അണുബാധ നിയന്ത്രണ നടപടി സ്വീകരിക്കണം



കോഴിക്കോട്‌ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആശുപത്രികൾ കർശനമായ അണുബാധ നിയന്ത്രണ നടപടികൾ സ്വീകരിക്കണമെന്ന് കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി നിർദേശിച്ചു. ജില്ലയിലെ  ആശുപത്രി പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിർദേശം.
 നിരവധി ഡയാലിസിസ് രോഗികൾ പോസിറ്റീവ് ആയി മാറുന്ന സാഹചര്യത്തിൽ സർക്കാർ ആശുപത്രികളും  സ്വകാര്യ ആശുപത്രികളും ഉൾപ്പെടെയുള്ള കേന്ദ്രങ്ങൾ ഡയാലിസിസിന്  പ്രത്യേക സ്ഥലം കണ്ടെത്തണം. സ്ഥലമില്ലെങ്കിൽ കോവിഡ് ഡയാലിസിസിന് മാത്രമായി പ്രത്യേക ഷിഫ്റ്റ് ക്രമീകരി ക്കണം.   കർശനമായ അണുബാധ നിയന്ത്രണ നടപടി ഉറപ്പാക്കി അണുനശീകരണം നടത്തണം. ആവശ്യമെങ്കിൽ  രണ്ടു മാസത്തേക്ക് ഹോമിയോ മെഡിക്കൽ കോളേജിൽനിന്ന് ജീവനക്കാരെ ലഭ്യമാക്കും. പീഡിയാട്രിക് കേസുകൾ വർധിക്കുന്നതിനാൽ എല്ലാ പ്രാദേശിക ആശുപത്രികളും പീഡിയാട്രിക് അഡ്മിഷനുകൾക്കും ബാക്ക് റഫറലുകൾക്കും തയ്യാറായിരിക്കണമെന്നും കലക്ടർ ആവശ്യപ്പെട്ടു. യോഗത്തിൽ സബ് കലക്ടർ വി ചെൽസസിനി, ഡിഎംഒ ഡോ. ഉമ്മർ ഫാറൂഖ്, ഡിപിഎം ഡോ. എ നവീൻ തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News