ഡി സേഫ് 
ക്യാമ്പയിനുമായി 
കുട്ടിപ്പൊലീസ്

വിതുര ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ 
സ്റ്റുഡന്റ്‌ പൊലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ ഡിജിറ്റൽ സേഫ്റ്റി 
(ഡി -സേഫ്) ക്യാമ്പയിനു തുടക്കമിട്ടപ്പോൾ


വിതുര സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനും ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിനും പെൺകുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി വിതുര ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ്‌ പൊലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ ഡിജിറ്റൽ സേഫ്റ്റി (ഡി - സേഫ്) ക്യാമ്പയിനു തുടക്കമിട്ടു. മിഷൻ ബെറ്റർ റ്റുമോറോയുടെ നേതൃത്വത്തിൽ നടക്കുന്ന ‘ശൈശവ വിവാഹത്തോട് സഹിഷ്ണുതയില്ല' എന്ന ബോധവൽക്കരണ പദ്ധതിക്കൊപ്പമാണ് പുതിയ ക്യാമ്പയിനും. വിതുര പൊലീസ് സ്റ്റേഷൻ, സ്‌കൂൾ പിടിഎ, സ്റ്റുഡന്റ്‌ വളന്റിയർ കോർപ്‌സ്, വാർഡ് അംഗങ്ങൾ, എസ്ടി പ്രൊമോട്ടർമാർ എന്നിവരുടെ സഹായത്തോടെയാണ് കുട്ടപ്പൊലീസുകാരുടെ ക്യാമ്പയിൻ. സെറ്റിൽമെന്റുകൾ, തോട്ടം തൊഴിലാളി മേഖലകൾ, മറ്റു പ്രദേശങ്ങൾ എന്നിവയിലെത്തിയാണ് കേഡറ്റുകൾ ബോധവൽക്കരണം നടത്തുന്നത്. പള്ളിപ്പുര കരിക്കകം, നാരകത്തിൻ കാല എന്നിവിടങ്ങളിൽ ഇതിനോടകം ക്യാമ്പയിൻ നടത്തി. പോസ്റ്ററുകൾ, നോട്ടീസ് വിതരണം, നൃത്താവിഷ്കാരം, ഷോർട്ട് ഫിലിമുകൾ, കലാപരിപാടികൾ എന്നിവ ബോധവൽക്കരണത്തിന്റെ ഭാഗമായുണ്ട്. വിതുര സ്റ്റേഷൻ ഹൗസ് ഓഫീസർ എസ് ശ്രീജിത്‌ ക്യാമ്പയിൻ ഉദ്ഘാടനംചെയ്തു.  വിവിധ സെഷനുകളിൽ പ്രോഗ്രാം കോ–-ഓർഡിനേറ്റർ കെ അൻവർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രദീപ്, ജവാദ്, കുമാരി അരുണിമ എന്നിവർ ക്ലാസെടുത്തു.   Read on deshabhimani.com

Related News