കുണ്ടറ ഐഎച്ച്ആർഡിയിൽ 
6 സീറ്റിൽ എസ്എഫ്ഐക്ക്‌ എതിരില്ല



കുണ്ടറ ചൊവ്വാഴ്ച കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കുണ്ടറ ഐഎച്ച്ആർഡി കോളേജിൽ ആറ് സീറ്റിൽ എസ്എഫ്ഐ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ആകെ 11 സീറ്റിലേക്കുള്ള പത്രികാ സമർപ്പണം പൂർത്തിയായപ്പോഴാണിത്‌. എ അനന്ദു (ജനറൽ സെക്രട്ടറി), റിതു രഞ്ജിത് (വൈസ് ചെയർപേഴ്സൺ), അബ്ദുൽ റഹ്മാൻ (യുയുസി), ടി ലോയിഡ് (മാഗസിൻ എഡിറ്റർ), അർജുൻ ലാൽജി (രണ്ടാംവർഷ ബിരുദം- പ്രതിനിധി), ആർ ഹൈമ ഓമനൻ (മൂന്നാംവർഷ ബിരുദം -പ്രതിനിധി)എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. Read on deshabhimani.com

Related News