പൊതുവിദ്യാലയങ്ങൾ ഭിന്നശേഷി സൗഹൃദമാക്കണം കെആർടിഎ



നാദാപുരം  ഖാദർ കമീഷൻ റിപ്പോർട്ട് ശുപാർശകൾ നടപ്പാക്കി പൊതുവിദ്യാലയങ്ങൾ ഭിന്നശേഷി സൗഹൃദമാക്കണമെന്ന് കേരള റിസോഴ്സ് ടീച്ചേഴ്സ് (സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സ്) അസോസിയേഷൻ  തൂണേരി യൂണിറ്റ് സമ്മേളനം  ആവശ്യപ്പെട്ടു. സമ്മേളനം കെഎസ്ടിഎ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി കെ  സജില ഉദ്ഘാടനംചെയ്തു. വി കെ രതീഷ്, സി ഡി സംഗീത, സി ടി  രജിഷ, പി പി മനോജ്, നാസർ ആലക്കൽ, അനിൽകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: രജിഷ ടി സി (കൺവീനർ), പി ബി അർജുൻ (ജോ.കൺവീനർ), ദീപ (ട്രഷറർ). Read on deshabhimani.com

Related News