അൽപ്പം ബീൻസാകാം



മൂന്നാർ  കണ്ണൻ ദേവൻ കമ്പനി മാട്ടുപ്പെട്ടി എസ്റ്റേറ്റ് ഗ്രഹാംസ്‌ ലാന്റ്‌ ഡിവിഷനിൽ എത്തിയ പടയപ്പ ലയങ്ങൾക്ക് സമീപത്തുണ്ടായിരുന്ന ബീൻസും ക്യാരറ്റും തിന്നു. ഞായർ പുലർച്ചെ അഞ്ചോടെയാണ് പടയപ്പയെന്ന കാട്ടുകൊമ്പൻ എത്തിയത്. തൊഴിലാളികൾ കൃഷിചെയ്ത പച്ചക്കറികളാണ് നശിപ്പിച്ചത്.പടയപ്പ  പച്ചക്കറി ഭക്ഷിച്ചശേഷം ഒരു മണിക്കൂറോളം സമയം പടയപ്പ പ്രദേശത്ത് നിലയുറപ്പിച്ചുനിന്നു. സംഭവ സമയത്ത് ലയങ്ങൾക്കുള്ളിൽ ആളുകൾ ഉണ്ടായിരുന്നു. പച്ചക്കറി ഭക്ഷിച്ചതൊഴിച്ചാൽ മറ്റ് അക്രമങ്ങളോ നാശനഷ്ടങ്ങളോ വരുത്തിയില്ല. സംഭവമറിഞ്ഞ് ലയങ്ങളിലുള്ളവർ ഒച്ചവച്ചതിനെ തുടർന്ന് ആറോടെ പടയപ്പ കാട്ടിലേക്ക് മടങ്ങി. അടുത്തിടെ പടയപ്പ തോട്ടംമേഖലയിൽ ഇറങ്ങുന്നത് പതിവാക്കിയിരിക്കുകയാണ്. എസ്റ്റേറ്റ് റോഡുകളിൽ ഇറങ്ങിയ യാത്രാതടസ്സവും  സൃഷ്ടിക്കുന്നത് പതിവാണ്. ഉപദ്രവകാരിയല്ലെങ്കിലും തൊഴിലാളികൾ ഭയപ്പാടിലാണ്. Read on deshabhimani.com

Related News