ദേശാഭിമാനി ക്യാമ്പയിന്‌ 
ഇന്നു തുടക്കം



കൊല്ലം ദേശാഭിമാനിക്ക്‌ ജില്ലയിൽ ഒരുലക്ഷം വരിക്കാരെ ചേർക്കുന്ന ജനകീയ ക്യാമ്പയിന്‌ അഴീക്കോടൻ ദിനമായ വെള്ളിയാഴ്‌ച തുടക്കമാകും. സിഎച്ച്‌ കണാരൻ ദിനമായ ഒക്‌ടോബർ 20വരെയാണ്‌ ക്യാമ്പയിൻ. ദേശാഭിമാനിയുടെ 80–-ാം വാർഷികത്തിൽ ക്യാമ്പയിൻ ചരിത്രവിജയമാക്കാനുള്ള വിപുലമായ പ്രവർത്തനങ്ങൾ സിപിഐ എം നേതൃത്വത്തിൽ ജില്ലയിൽ നടക്കും.  വ്യത്യസ്തവും ആകർഷകവുമായ പ്രചാരണ പ്രവർത്തനങ്ങളാണ്‌ നടപ്പാക്കുക. പോസ്റ്റർ, ബാനർ, ചുവരെഴുത്ത്‌ എന്നിവയ്‌ക്കൊപ്പം    സെമിനാറുകളും കുടുംബസംഗമങ്ങളും സംഘടിപ്പിക്കും. നഗര–-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കും. കേരളത്തിലെ ഒന്നാമത്തെ പത്രമാകാനുള്ള മുന്നേറ്റത്തിൽ വൻ കുതിപ്പാകും ഒരുമാസം നീളുന്ന ക്യാമ്പയിൻ.  സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെയും ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളുടെയും നേതൃത്വത്തിൽ വെള്ളിയാഴ്‌ച മുതൽ പുതിയ വരിക്കാരെ ചേർക്കും. സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ വെള്ളി രാവിലെ കൊല്ലം സിവിൽ സ്റ്റേഷൻ ലോക്കലിലെ തേവള്ളിയിൽ വരിക്കാരെ ചേർക്കും. കൊട്ടാരക്കരയിലെ പ്രചാരണത്തിനും നേതൃത്വം നൽകും.  സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ രാജഗോപാൽ –-പത്തനാപുരം, പി രാജേന്ദ്രൻ –-മുഖത്തല,  കെ വരദരാജൻ –-പന്മന, സൂസൻകോടി –-ശാസ്‌താംകോട്ട പടിഞ്ഞാറ്‌, എം എച്ച്‌ ഷാരിയർ –-ശക്‌തികുളങ്ങര, ചിന്താ ജെറോം –-പോളയത്തോട്‌ ലോക്കൽ മേഖലകളിൽ വെള്ളിയാഴ്‌ച പ്രചാരണത്തിനിറങ്ങും. ജെ മേഴ്‌സിക്കുട്ടിഅമ്മ കുണ്ടറയിലും എസ്‌ രാജേന്ദ്രൻ കടയ്‌ക്കലിലും അഞ്ചലിലും കെ സോമപ്രസാദ്‌ കരുനാഗപ്പള്ളിയിലും നേതൃത്വം നൽകും.   ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ എക്‌സ് ഏണസ്റ്റ്‌ –-കൊല്ലം ഈസ്റ്റ്‌, വി കെ അനിരുദ്ധൻ –-അഞ്ചാലൂംമൂട്‌, സി ബാൾഡുവിൻ–- കുണ്ടറ, ബി തുളസീധരക്കുറുപ്പ്‌ –- ചാത്തന്നൂർ, ടി മനോഹരൻ –-ചവറ, സി രാധാമണി –-കരുനാഗപ്പള്ളി, എം ശിവശങ്കരപ്പിള്ള–-ശൂരനാട്‌, കുന്നത്തൂർ, പി എ എബ്രഹാം –-നെടുവത്തൂർ, കുന്നിക്കോട്‌, എസ്‌ വിക്രമൻ –-ചടയമംഗലം, കടയ്‌ക്കൽ, എസ്‌ ജയമോഹൻ –- അഞ്ചൽ, ജോർജ്‌ മാത്യൂ –-പുനലുർ എന്നിവിടങ്ങളിൽ നേതൃത്വം നൽകും. ബ്രാഞ്ച്‌ അംഗങ്ങൾ ഉൾപ്പെടെയുള്ളവർ പ്രത്യേകം സംഘങ്ങളായി പ്രചാരണത്തിനിറങ്ങും. Read on deshabhimani.com

Related News