ജനകീയ കവചം ക്യാമ്പയിൻ പോസ്‌റ്റർ പ്രചാരണവുമായി ഡിവൈഎഫ്‌ഐ

ഡിവൈഎഫ്ഐ ലഹരിവിരുദ്ധ ജനകീയ പ്രതിജ്ഞ പോസ്റ്റര്‍ പ്രചരണം കണ്ണൂരില്‍ ജില്ലാ സെക്രട്ടറി സരിന്‍ ശശി ഉദ്ഘാടനം ചെയ്യുന്നു


 കണ്ണൂർ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന ജനകീയകവചം ക്യാമ്പയിന്റെ ഭാഗമായി  കണ്ണൂർ ടൗണിൽ പോസ്‌റ്റർ പതിപ്പിച്ചു. ഞായറാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌ ജില്ലയിലെ 4068 കേന്ദ്രങ്ങളിൽ  ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കും. കുടുംബശ്രീ പ്രവർത്തകർ, വിദ്യാർഥികൾ, സാമൂഹിക–- രാഷ്‌ട്രീയ –-സാംസ്‌കാരിക രംഗത്തെ പ്രമുഖർ, ജീവനക്കാർ, ജനപ്രതിനിധികൾ, കലാകായിക പ്രതിഭകൾ എന്നിവർ പ്രതിജ്ഞയിൽ പങ്കാളികളാകും.    കണ്ണൂർ ടൗണിൽ നടന്ന പോസ്‌റ്റർ പ്രചാരണത്തിൽ ജില്ലാ സെക്രട്ടറി സരിൻ ശശി, പ്രസിഡന്റ്‌ മുഹമ്മദ്‌ അഫ്‌സൽ, അഖിൽ ബാബു, റിജേഷ്‌, ഡാലിയ, നിമിഷ എന്നിവർ പങ്കെടുത്തു.  ഡിവൈഎഫ്ഐ കുഞ്ഞിമംഗലം നോർത്ത് മേഖലാ കമ്മിറ്റി  ലഹരിവിരുദ്ധ ജനകീയ സദസും ചിത്രകാര കൂട്ടായ്മയും സംഘടിപ്പിച്ചു. ബ്ലോക്ക് ട്രഷറർ പി വി ശിവശങ്കരൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ്‌ കെ പി ഹർഷദ് അധ്യക്ഷനായി. പാപ്പിനിശേരി റേഞ്ച് സിവിൽ എക്സൈസ് ഓഫീസർ എം കലേഷ്, പഞ്ചായത്ത് പ്രസിഡന്റ്‌ എ പ്രാർഥന, ജെഎച്ച്ഐ രവീന്ദ്രൻ, വി വിനോദ്, പി രാഗിണി, വിനു, എ വിജയൻ, ചിത്രാഞ്ജലി, ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. എം സുമേഷ് സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News