‌എംഎസ്‌എഫിൽ പൊട്ടിത്തെറി
ഭാരവാഹികളടക്കം ഏഴുപേർ രാജിവച്ചു



  ‌ കൽപ്പറ്റ  ഹരിതയെ പിന്തുണച്ച ഭാരവാഹികളെ പുറത്താക്കിയതിൽ പ്രതിഷേധിച്ച്‌ എംഎസ്‌എഫിൽനിന്ന്‌  കൂട്ടരാജി. കൽപ്പറ്റ മണ്ഡലം കമ്മിറ്റി ഭാരവാഹികളുൾപ്പെടെ ഏഴുപേരാണ്‌ രാജിവച്ചത്‌. ഏകപക്ഷീയമായി ഭാരവാഹികളെ ലീഗ്‌ നേതാക്കൾ തീരുമാനിച്ചെന്ന് രാജിവച്ചവർ പറഞ്ഞു. കൽപ്പറ്റ മണ്ഡലം വൈസ്‌ പ്രസിഡന്റ്‌ മുബഷീർ, ജോയിന്റ്‌ സെക്രട്ടറി മുഹമ്മദ്‌ അഷ്‌ക്കർ, മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ്‌ അസ്‌ലം ഒടുവിൽ, ജനറൽ സെക്രട്ടറി അംജദ്‌ ബിൻ അലി, വൈസ് പ്രസിഡന്റ്‌ അനസ്‌ പള്ളിത്താഴ, സിജാഹ്‌ കൽപ്പറ്റ, ഷമിം പുൽപ്പാറ, അമർ മിൻ യാസ്‌ എന്നിവരാണ്‌ രാജിവച്ചത്‌. നേതൃത്വത്തിന്റെ ഏകപക്ഷീയ നടപടികളിൽ പ്രതിഷേധിച്ചാണ്‌ രാജിവച്ചതെന്ന്‌ ഇവർ മാധ്യമങ്ങളോട്‌ പറഞ്ഞു. മുസ്ലിംലീഗ്‌ ഭരണഘടനക്ക്‌ വിരുദ്ധമായാണ്‌ കൗൺസിൽ യോഗം നടന്നത്‌. മണ്ഡലം കമ്മിറ്റി മുതൽ ജില്ലാ കമ്മിറ്റിവരെ ഗ്രൂപ്പ്‌ കളി നടക്കുന്നു. യാഹ്യാഖാന്റെ നേതൃത്വത്തിലാണ്‌ ഗ്രൂപ്പ്‌ കളി. പഴയ കേസുകൾപോലും കുത്തിപ്പൊക്കുന്നു. ഇതാണ്‌ രാജിയിലേക്ക്‌ നയിച്ചത്‌. ഹരിതയെ പിന്തുണച്ചതിന്റെ പേരിൽ പുറത്താക്കിയ എംഎസ്‌എഫ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌  ഷൈജലിനെപ്പോലെ ഊർജസ്വലരായ ഒരാൾ  ജില്ലയിൽ എംഎസ്‌എഫിൽ വേറെ ഇല്ലെന്നും രാജിവച്ചവർ അവകാശപ്പെട്ടു. Read on deshabhimani.com

Related News