ആറ്റിങ്ങല്‍ ഡയറ്റ് സ്‌കൂളില്‍ പുതിയ 
കെട്ടിടങ്ങള്‍ സജ്ജമായി; ഉദ്ഘാടനം ഇന്ന്

ആറ്റിങ്ങല്‍ ഡയറ്റ് സ്‌കൂളില്‍ നിർമാണം പൂർത്തിയാക്കിയ പുതിയ കെട്ടിടം


ആറ്റിങ്ങല്‍ ഡയറ്റ് സ്‌കൂളിലെ പുതിയ കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായി. കിഫ്ബിയില്‍നിന്നുള്ള മൂന്ന് കോടി രൂപ ചെലവിട്ടാണ് നിര്‍മാണം പൂർത്തിയാക്കിയത്. സ്‌കൂള്‍ വളപ്പില്‍ മൂന്ന് നിലകളുള്ള രണ്ട് കെട്ടിടങ്ങളാണ് നിര്‍മിച്ചത്. 16 ക്ലാസ്‌ മുറിയും രണ്ട് ഭക്ഷണമുറിയും അടുക്കളയും ശൗചാലയങ്ങളും ഉള്‍പ്പെടെ ആധുനിക സൗകര്യങ്ങളോടെയാണ് പുതിയ മന്ദിരങ്ങള്‍ നിര്‍മിച്ചിട്ടുള്ളത്. കിഫ്ബിയുടെ നിര്‍വഹണ ഏജന്‍സിയായ വാപ്‌കോസിന്റെ മേല്‍നോട്ടത്തില്‍ ക്രസന്റ് കണ്‍സ്ട്രക്‌ഷന്‍സാണ് സ്‌കൂൾ കെട്ടിടങ്ങളുടെ നിര്‍മാണം നടത്തിയിട്ടുള്ളത്. പാഠ്യ-പാഠ്യേതരരംഗത്ത് ജില്ലയില്‍ ഒന്നാമത് നിൽക്കുന്ന പ്രാഥമികവിദ്യാലയമാണ് ഡയറ്റ് സ്‌കൂള്‍. സ്‌കൂളിലെ അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ് പുതിയ കെട്ടിടങ്ങള്‍ക്കായി മൂന്നു കോടി രൂപ കിഫ്ബി വഴി അനുവദിച്ചത്. അന്താരാഷ്ട്രനിലവാരമുള്ള ക്ലാസ് മുറികളാണ് പുതിയ കെട്ടിടത്തില്‍ സജ്ജമാക്കിയിട്ടുള്ളത്.  പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം ചൊവ്വ പകൽ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. പൊതുവിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകും. സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍  ഒ എസ് അംബിക എംഎൽഎ ശിലാഫലകം അനാച്ഛാദനം നടത്തും.  Read on deshabhimani.com

Related News