അക്ഷരപ്പാട്ടുപാടി മലയാളം പള്ളിക്കൂടം

നവീകരിച്ച അക്ഷരമാല കലണ്ടർ മലയാളം പള്ളിക്കൂടത്തിൽ കവി വി മധുസൂദനൻ നായർ പ്രകാശിപ്പിക്കുന്നു. 
ഡോ. എൻ അദിതി സമീപം


തിരുവനന്തപുരം വിഷ്‌ണുനാരായണൻ നമ്പൂതിരിയുടെ ഓർമകളിൽ നിറഞ്ഞ്‌ മലയാളം പള്ളിക്കൂടം.  വിഷ്‌ണുനാരായണൻ നമ്പൂതിരിയുടെ കവിതകൾ പാടി കുട്ടികൾ. ഇല്ലിക്കമ്പുകൊണ്ട്‌ തോണി... തെയ്‌തെയ്‌ തകതെയ്‌തെയ്‌തോം എന്ന്‌ പാടി അവസാനിപ്പിച്ചപ്പോൾ സദസ്സ്‌ കൈയടിച്ചു.  ഏകീകൃത ലിപി പരിഷ്‌കരണത്തിന്‌ മലയാളം പള്ളിക്കൂടം പിന്തുണ പ്രഖ്യാപിച്ചു.  പരിഷ്‌കരിച്ച അക്ഷരമാല ബഹുവർണ കലണ്ടർ രൂപത്തിൽ കുട്ടികൾക്ക്‌ നൽകി. ശ്രീവല്ലി ട്രസ്റ്റാണ്‌ കലണ്ടർ തയ്യാറാക്കിയത്‌. കവി വി മധുസൂദനൻ നായർ, ഡോ. എൻ അദിതി, വട്ടപ്പറമ്പിൽ പീതാംബരൻ, വെൺമണി രാധാകൃഷ്‌ണൻ നമ്പൂതിരി, എൻ കേശവൻ നമ്പൂതിരി, സനൽ ഡാലുംമുഖം, രേവതി പ്രശാന്ത്‌ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News