പാപ്പനംകോട് വിശ്വംഭരനെ 
അനുസ്‌മരിച്ചു

50–--ാമത് പാപ്പനംകോട് വിശ്വംഭരൻ രക്തസാക്ഷിദിനാചരണം ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി 
ടി ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു


നേമം 50–-ാമത്‌  പാപ്പനംകോട് വിശ്വംഭരൻ രക്തസാക്ഷി ദിനാചരണം നടന്നു.  ഇരുപത്തിയഞ്ചു പൈസ കൂലി വർധന ആവശ്യപ്പെട്ട് കർഷകത്തൊഴിലാളികൾ നടത്തിയ സമരത്തിനിടെ ജന്മി ഗുണ്ടകളുടെ ആക്രമണത്തിലാണ്‌ സിപിഐ എം പാപ്പനംകോട് ബ്രാഞ്ച് സെക്രട്ടറിയും കർഷകത്തൊഴിലാളി നേതാവുമായിരുന്ന വിശ്വംഭരൻ രക്തസാക്ഷിയായത്‌. രക്തസാക്ഷി മണ്ഡപത്തിൽ  ഏരിയ കമ്മിറ്റി അംഗം ആർ പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടന്നു.  പാപ്പനംകോട് ജങ്‌ഷനിൽ  രക്തസാക്ഷി ദിനാചരണ യോഗം ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി ടി ശശിധരൻ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ ആർ പ്രദീപ്കുമാർ അധ്യക്ഷനായി. സിപിഐ എം  ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ എസ് കെ പ്രമോദ്, കെ പ്രസാദ്, എ കമാൽ, എസ് ആർ ശ്രീരാജ്, നിറമൺകര വിജയൻ, സി സിന്ധു, ജെ ജെ അഭിജിത്ത്, എസ്റ്റേറ്റ് ലോക്കൽ സെക്രട്ടറി വെട്ടിക്കുഴി ഷാജി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News