പ്രവാസി ക്ഷേമപദ്ധതി 
നടപ്പാക്കണം

കേരള പ്രവാസി സംഘം ജില്ലാ സമ്മേളനം ബേക്കൽ പള്ളിക്കര ബീച്ച്‌ പാർക്കിലെ ടി എച്ച്‌ അസീസ്‌, കെ പി മോഹനൻ നഗറിൽ സംസ്ഥാന ജനറൽ സെക്രട്ടറി 
കെ വി അബ്ദുൾ ഖാദർ ഉദ്‌ഘാടനം ചെയ്യുന്നു


ബേക്കൽ പ്രവാസികൾക്ക്‌ സംസ്ഥാന സർക്കാർ നടപ്പാക്കിയ ക്ഷേമപദ്ധതികളും ആനുകൂല്യങ്ങളും കേന്ദ്ര സർക്കാരും അനുവദിക്കണമെന്ന്‌ കേരള പ്രവാസി സംഘം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ബേക്കൽ പള്ളിക്കര ബീച്ച്‌ പാർക്കിലെ  ടി എച്ച്‌ അസീസ്‌, കെ പി മോഹനൻ നഗറിൽ നടന്ന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി  കെ വി അബ്ദുൾ ഖാദർ ഉദ്‌ഘാടനം ചെയ്‌തു. ജലീൽ കാപ്പിൽ താൽക്കാലിക അധ്യക്ഷനായി.  സംഘാടക സമിതി ചെയർമാൻ എം കുമാരൻ സ്വാഗതം പറഞ്ഞു. എ ഷാജി അനുശോചന പ്രമേയം അവതരിപ്പിച്ചു. ജലീൽ കാപ്പിൽ, പി പി മുഹമ്മദ്‌ റാഫി, വി വി കൃഷ്‌ണൻ, പ്രമീള, നബീസ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.  പി വി വിജയൻ (മിനുട്‌സ്‌), എ വി ശശിധരൻ (പ്രമേയം), കെ വി ഗണേഷ്‌ (ക്രഡൻഷ്യൽ റിപ്പോർട്ട്‌), എം ഗിരീഷൻ (രജിസ്‌ട്രേഷൻ) എന്നിവർ കൺവീനർമാരായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു.    സംസ്ഥാന സെക്രട്ടറി പി സെയ്‌താലിക്കുട്ടി സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി പി ചന്ദ്രൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ പി കെ അബ്ദുല്ല, ഇ എൻ ടി അബൂബക്കർ, കെ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ ഒ നാരായണൻ നന്ദി പറഞ്ഞു. ഒ നാരായണൻ പ്രസിഡന്റ്‌ 
പി ചന്ദ്രൻ സെക്രട്ടറി ബേക്കൽ കേരള പ്രവാസി സംഘം ജില്ലാ പ്രസിഡന്റായി ഒ നാരായണനെയും സെക്രട്ടറിയായി പി ചന്ദ്രനെയും ജില്ലാ സമ്മേളനം തെരഞ്ഞടുത്തു.  സി പി സുധാകരനാണ്‌ ട്രഷറർ. പി പി മുഹമ്മദ്‌ റാഫി, വി വി കൃഷ്‌ണൻ (വൈസ്‌ പ്രസിഡന്റ്‌), എ ഷാജി, എം ഗിരീഷൻ (ജോയിന്റ്‌ സെക്രട്ടറി).   Read on deshabhimani.com

Related News