വിദേശത്തുനിന്ന്‌ മടങ്ങിയ വയനാട് സ്വദേശിനിക്ക്‌ കോവിഡ്‌



    കൽപ്പറ്റ വിദേശത്ത്‌ നിന്ന്‌ മടങ്ങിയ വയനാട്‌ സ്വദേശിനിയായ 53 വയസ്സുകാരിക്ക്‌ കോവിഡ്‌ 19 രോഗം സ്ഥിരീകരിച്ചു. ഇവരെ കോഴിക്കോട്‌ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. കാൻസർ രോഗ ചികിത്സക്കായി മെയ് 20 നാണ്‌ ഇവർ ഭർത്താവുമൊന്നിച്ച്‌ ദുബായിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കോഴിക്കോടെത്തിയത്‌. രോഗം മൂലം അവശയായ ഇവരെ ആംബുലൻസിലാണ്‌ കോഴിക്കോട്‌ മിംസ്‌ ആശുപത്രിയിൽ എത്തിച്ചത്‌. തുടർന്ന്‌ നടത്തിയ പരിശോധനയിലാണ്‌ രോഗബാധ സ്ഥീരീകരിച്ചത്‌. ഇതോടെ ഇവരെ കോഴിക്കോട്‌ മെഡിക്കൽ കോളേജിലെ കോവിഡ്‌ കെയർസെന്ററിലേക്ക്‌ മാറ്റി. ഭർത്താവിനെ ഇൻസ്‌റ്റിറ്റ്യുഷണൽ റൂം ക്വാറന്റീനിൽ അയച്ചതായി കലക്ടർ ഡോ. അദീല അബ്‌ദുള്ള  പറഞ്ഞു.  തിരുവനന്തപുരം സ്വദേശികളായ രോഗിയും ഭർത്താവും കഴിഞ്ഞ ആറ്‌ വർഷമായികോട്ടത്തറയിലാണ്‌ താമസം.  രോഗം സ്ഥിരീകരിച്ച് 11 പേരും രോഗലക്ഷണങ്ങളുള്ള 17 പേരും മാനന്തവാടി ജില്ല ആശുപത്രിയിൽ ചികിത്സയിലുണ്ട്‌.  വെളളിയാഴ്ച്ച 404 പേരാണ് പുതുതായി നിരീക്ഷണത്തിലായത്. ജില്ലയിൽ ആകെ 3450 പേർ നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇതിൽ 1397 പേർ കോവിഡ് കെയർ സെന്ററുകളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ജില്ലയിൽ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 1499 സാമ്പിളുകളിൽ 1282 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 1259 എണ്ണം നെഗറ്റീവാണ്. വെളളിയാഴ്ച്ച അയച്ച 37 സാമ്പിളുകളുടെ പരിശോധനാ ഫലം ഉൾപ്പെടെ 210 സാമ്പിളുകളുടെ ഫലം ലഭിക്കുവാൻ ബാക്കിയുണ്ട്. വെളളിയാഴ്ച്ച അയച്ച 37 സാമ്പിളുകളിൽ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 4 പേരുടെ സാമ്പിളുകൾ ഉൾപ്പെടുന്നു. ഇതുകൂടാതെ സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ നിന്നും ആകെ 1571 സാമ്പിളുകൾ പരിശോധനക്ക്‌ അയച്ചിട്ടുണ്ട്. ഇതിൽ 1344 എണ്ണത്തിന്റെ ഫലം ലഭിച്ചതിൽ 1344 ഉം നെഗറ്റീവാണ്. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന 567 പേർക്ക് കൗൺസലിംഗും നൽ കിയിട്ടുണ്ട്.   Read on deshabhimani.com

Related News