എ കെ ജി ദിനം
ആചരിച്ചു

എ കെ ജി ദിനത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. കെ സുരേഷ് കുറുപ്പ് പതാക ഉയർത്തുന്നു


 കോട്ടയം സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ജില്ലയിലെമ്പാടും ബുധനാഴ്ച എ കെ ജി ദിനം ആചരിച്ചു. വിവിധ കേന്ദ്രങ്ങളിൽ പുഷ്പാർച്ചനയും അനുസ്മരണയോഗങ്ങളും സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം അഡ്വ. സുരേഷ് കുറുപ്പ് പതാക ഉയർത്തി അനുസ്മരണപ്രഭാഷണം നടത്തി. കോട്ടയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കരയിൽ ഗാന്ധിസ്ക്വയറിന് സമീപം അനുസ്മരണയോഗം ചേർന്നു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എം കെ പ്രഭാകരൻ പതാക ഉയർത്തി ഉദ്ഘാടനംചെയ്തു. ജില്ലാ കമ്മിറ്റി അംഗം സി എൻ സത്യനേശൻ  അധ്യക്ഷനായി. ഏരിയ സെക്രട്ടറി ബി ശശികുമാർ, ഏരിയ കമ്മിറ്റി അംഗങ്ങളായ പി ജെ വർഗീസ്, സി ജി രഞ്ജിത്ത്, പി ഐ ബോസ്, ജിബി ജോൺ, ലോക്കൽ സെക്രട്ടറിമാരായ പി എസ് സച്ചിദാനന്ദ നായിക്ക്, പി സി ബിജു, സിഐടിയു ഏരിയ സെക്രട്ടറി സുനിൽ തോമസ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News