മാണിക്കലിലെ കാഴ്ചകള്‍ കളറാക്കാന്‍ 
താമരപ്പാടം ഒരുങ്ങുന്നു

മാണിക്കൽ പഞ്ചായത്തിലെ താമര കൃഷി മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്യുന്നു


വെഞ്ഞാറമൂട്  മാണിക്കല്‍ പഞ്ചായത്തില്‍ പുഴയൊഴുകും മാണിക്കല്‍ പദ്ധതിയുടെ ഭാഗമായി താമരകൃഷി ആരംഭിച്ചു. താമരഭാഗം ഏലായിലെ 50 സെന്റില്‍ ആരംഭിച്ച കൃഷി മന്ത്രി ജി ആര്‍ അനില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയന്‍ അധ്യക്ഷനായി.  വികേന്ദ്രീകൃത ആസൂത്രണ ബോർഡ് സംസ്ഥാന ചീഫ് എക്സി. ഓഫിസർ  ജോസഫൈൻ, ജില്ലാ പഞ്ചായത്തംഗം കെ  ഷീലാകുമാരി, വൈസ് പ്രസിഡന്റ്‌ എസ് ലേഖാകുമാരി, സ്റ്റാന്റിങ്‌  കമ്മിറ്റി ചെയർമാൻമാരായ അനിൽകുമാർ, സഹീറത്ത്ബീവി, കെ സുരേഷ് കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം കെ  സജീവ്, പുഴയൊഴുകും മാണിക്കൽ പദ്ധതി കോ ഓർഡിനേറ്റർ ജി രാജേന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ സുധീഷ്, ശ്യാമള ലതിക, സിന്ധു, ബിന്ദു, സുനിത, പുഷ്‌പലത, അനി, വിജയകുമാരി, സെക്രട്ടറി ജി എൻ ഹരികുമാർ, ഹരിതകേരളം കർമപദ്ധതി ജില്ലാ കോ ഓർഡിനേറ്റർ അശോക് കുമാർ, മായ എം നായർ, സുഹാസ് ലാൽ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍  പദ്ധതിയുടെ ഭാഗമായി വിവിധതരം പൂക്കളുടെ കൃഷി, നെല്‍കൃഷി എന്നിവയും നടന്നുവരുന്നുണ്ട്.     Read on deshabhimani.com

Related News