കലിയടങ്ങാതെ അരിക്കൊമ്പൻ രണ്ട്‌ വീടുകൾ തകർത്തു

പൂപ്പാറ ശങ്കരപാണ്ടിമെട്ടിൽ അരിക്കൊമ്പൻ തകർത്ത വീട്


ശാന്തൻപാറ പൂപ്പാറക്ക് സമീപം ശങ്കരപാണ്ടിമെട്ടിൽ അരികൊമ്പൻ രണ്ട് വീടുകൾ പൂർണമായി തകർത്തു. ഞായർ പുലർച്ചെ നാലിനാണ്‌ അരികൊമ്പന്റെ ആക്രമണം ഉണ്ടായത്. തമിഴ്നാട് സ്വദേശികളായ എം മണിമാരൻ, വിജയകുമാർ എന്നിവരുടെ വീടുകൾ അരികൊമ്പൻ പൂർണമായും തകർത്തു. കഴിഞ്ഞ മാസവും അരിക്കൊമ്പന്റെ ആക്രമണം ഇവിടെ ഉണ്ടായിരുന്നു. മുരുകൻ എന്നയാൾ  താമസിച്ചുവരുന്ന വീടുകളാണ്‌ അരിക്കൊമ്പൻ തകർക്കുന്നതെന്ന്‌ നാട്ടുകാർ പറയുന്നു. മുമ്പ്‌ അരിക്കൊമ്പനെ ഉപദ്രവിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ്‌ മുരുകൻ താമസിക്കുന്ന വീടുകൾ മാത്രം തകർക്കുന്നതെന്നും പറയുന്നു. ഇക്കഴിഞ്ഞ ദിവസം പന്നിയാർ എസ്റ്റേസ്റ്റിലെ റേഷൻ കട അരിക്കൊമ്പൻ തകർത്തിരുന്നു. Read on deshabhimani.com

Related News