വരുന്നു, 
പുതിയ പാലം

പൊന്നാനി അങ്ങാടിപ്പാലം


  പൊന്നാനി അങ്ങാടിപ്പാലം പുനർനിർമിക്കാനുള്ള നടപടികൾ തുടങ്ങി. ഇതിന്റെ ഡിപിആർ സമർപ്പിക്കുന്നതിന്റെ ഭാഗമായി   ഡിസൈൻ തയ്യാറാക്കുന്ന നടപടി  ആരംഭിച്ചു.  ഇറിഗേഷൻ വകുപ്പിന്റെ ഡിസൈനിങ് വിഭാഗമായ ഐഡിആർബിയാണ്  രൂപരേഖ തയ്യാറാക്കുന്നത്.  രണ്ട് വരിയോടുകൂടിയ പാലമാണ് നിർമിക്കുക. ഭാരതപ്പുഴമുതൽ പെരുമ്പടപ്പ് വരെയുള്ള കനോലി കനാലിന് കുറുകെയുള്ള 11 പാലങ്ങളും പൊളിച്ച് പുതിയ പാലങ്ങൾ നിർമിക്കുന്നതിന്റെ ഭാഗമായാണ് അങ്ങാടിപ്പാലവും പുനർനിർമിക്കുന്നത്.  കനോലി കനാലിലൂടെ സോളാർ ബോട്ട് സർവീസ് ആരംഭിക്കുന്നതിന്റെ ഭാഗമായാണ്  ആഴംകൂട്ടി നിലവിലെ പാലങ്ങൾ പൊളിച്ചുമാറ്റി ദേശീയ ജലപാതയുടെ ഭാഗമായി പാലം പുനർനിർമിക്കുന്നത്. 2018ലെ ഫ്ലഡ് നിരപ്പിൽ നിന്ന്‌ ആറുമീറ്റർ ഉയരത്തിലും  45 മീറ്റർ വീതിയിലുമാണ് പാലം നിർമിക്കുക. ഇതിനായി മണ്ണ് പരിശോധനയും സർവേയും പൂർത്തിയാക്കിയിരുന്നു. ഏകദേശം 25 കോടി രൂപയാണ് നിർമാണ ചെലവായി കണക്കാക്കുന്നത്‌. Read on deshabhimani.com

Related News