കോവിഡ് മരണം: ധനസഹായ വിതരണം വേഗത്തിലാക്കും



 മലപ്പുറം ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് ധനസഹായ തുക വിതരണം വേഗത്തിലാക്കും. ഇതിനായി വില്ലേജ് തല വിവര ശേഖരണം ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയായി. ശനി, ഞായർ ദിവസങ്ങളിൽ ആശ, അങ്കണവാടി വർക്കർമാരുടെ സഹായത്തോടെയാണ്‌ കോവിഡ് ബാധിച്ച് മരിച്ചവരുടെ വീടുകളിൽ എത്തി വിവരം ശേഖരിച്ചത്‌. ലഭ്യമായ വിശദാംശങ്ങൾ കലക്ടർക്ക്‌ സമർപ്പിച്ചു.  ആശമാരും അങ്കണവാടി പ്രവർത്തകരും ലഭ്യമല്ലാത്തയിടങ്ങളിൽ വില്ലേജ് ഓഫീസ് ജീവനക്കാർ നേരിട്ട് അപേക്ഷയും അനുബന്ധ രേഖകളും സ്വീകരിച്ചു. വിശദാംശങ്ങൾ നൽകാൻ ആരെങ്കിലുമുണ്ടെങ്കിൽ എത്രയും വേഗം ലഭ്യമാക്കണമെന്ന് അധികൃതർ അറിയിച്ചു. കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് ധനസഹായം ആവശ്യമില്ലെങ്കിൽ അവർ സാക്ഷ്യപത്രം നൽകണം. അവകാശികൾ നാട്ടിൽ ഇല്ലാത്ത സാഹചര്യത്തിൽ മറ്റ് അവകാശികൾക്ക് ധനസഹായം നൽകാനുള്ള സമ്മതപത്രവും നൽകണം. ഇക്കാര്യങ്ങൾ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതരെ അറിയിച്ചിട്ടുണ്ട്. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ആശ്രിതർക്ക് ധനസഹായത്തിനുള്ള അപേക്ഷ പഞ്ചായത്ത് തലത്തിൽ ശേഖരിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം തീരുമാനിച്ചിരുന്നു. Read on deshabhimani.com

Related News