5 ജില്ലയിൽ സിഡിഎസ്‌ 
തെരഞ്ഞെടുപ്പ്‌ മാറ്റി



തിരുവനന്തപുരം  കോവിഡ്‌ വ്യാപനത്താൽ അഞ്ചു ജില്ലയിലെ കുടുംബശ്രീ സിഡിഎസ്‌ തെരഞ്ഞെടുപ്പ്‌ മാറ്റിവെച്ചു.  ബി കാറ്റഗറിയിൽപ്പെട്ട തിരുവനന്തപുരം, ഇടുക്കി, പത്തനംതിട്ട, പാലക്കാട്‌, വയനാട്‌ ജില്ലകളിലെ തെരഞ്ഞെടുപ്പാണ് മാറ്റിയത്. പുതിയ തീയതി പിന്നീട്‌ അറിയിക്കുമെന്ന്‌ കുടുംബശ്രീ എക്‌സിക്യൂട്ടീവ്‌ ഡയറക്ടർ പി ഐ ശ്രീവിദ്യ അറിയിച്ചു. ബാക്കി ജില്ലകളിൽ സിഡിഎസ്‌ തെരഞ്ഞെടുപ്പ്‌ 25നു നടക്കും.    1970 തദ്ദേശഭരണ സ്ഥാപനങ്ങളിൽ ഇടമലക്കുടി ഒഴികെയുള്ള സിഡിഎസ്‌ തെരഞ്ഞെടുപ്പാണ് നടക്കേണ്ടത്‌. സിഡിഎസിലേക്കുള്ള ബിപിഎൽ, എസ്‌സി, എസ്‌ടി സംവരണ സീറ്റുകൾ നിശ്‌ചയിച്ചു. ആകെ സിഡിഎസ്‌ അംഗങ്ങളിൽ 50 ശതമാനമാണ്‌ ബിപിഎൽ സംവരണം. എസ്‌സി സംവരണം 20 ശതമാനവും എസ്‌ടി സംവരണം അഞ്ചു ശതമാനവുമാണ്‌. Read on deshabhimani.com

Related News