വികസനത്തിന്‌ പാർടികൾ 
ഒന്നിക്കണമെന്നാവർത്തിച്ച് തരൂർ



തിരുവനന്തപുരം സംസ്ഥാന സർക്കാരിന്റെ വികസനനയങ്ങളെ ശരിവയ്ക്കുന്ന നിലപാടിലുറച്ച് ശശി തരൂർ എംപി. വികസന സാധ്യതകൾ തുറക്കാൻ രാഷ്‌ട്രീയ ഭേദമെന്യേ എല്ലാവരും ഒന്നിക്കണമെന്ന് മാതൃഭൂമിയിൽ വിനോദ്‌ തോമസുമായി ചേർന്ന്‌ എഴുതിയ ലേഖനത്തിൽ തരൂർ പറഞ്ഞു. കേരളത്തിൽ വലിയ മുന്നേറ്റം ലക്ഷ്യമിടുന്ന സർക്കാരിന്റെ വികസനനയങ്ങളെ ശരിവയ്ക്കുകയാണ് ലേഖനത്തിലെ നിലപാടുകൾ.  തൊഴിലില്ലായ്‌മയെ കയറ്റുമതി ചെയ്‌ത്‌ വികസിത രാജ്യങ്ങൾ അയക്കുന്ന പണത്തെ ആശ്രയിക്കുന്നതിൽ കുറ്റബോധമില്ലേയെന്നും തരൂർ ചോദിക്കുന്നു. സുസ്ഥിര വികസനത്തിനായി നിക്ഷേപങ്ങളും വ്യവസായ സൗഹൃദ സാഹചര്യവും സൃഷ്‌ടിക്കണമെന്നും തരൂർ പറയുന്നു. നേരത്തേ സിൽവർലൈനിനെതിരെ കോൺഗ്രസ് എംപി മാർ കേന്ദ്രത്തിന് നൽകിയ നിവേദനത്തിൽ ഒപ്പിടാൻ തരൂർ വിസമ്മതിച്ചിരുന്നു. Read on deshabhimani.com

Related News