ആഫ്രിക്കയിലേക്ക്‌ 
ഒരു സൈക്കിൾ യാത്ര

അരുണിമ മലപ്പുറത്തുനിന്ന് യാത്ര ആരംഭിച്ചപ്പോൾ


മലപ്പുറം ദേശങ്ങൾ തേടിയുള്ള അരുണിമയുടെ ആഫ്രിക്കൻ യാത്ര തുടങ്ങി. ഒറ്റപ്പാലം സ്വദേശിയായ ഇരുപത്തിരണ്ടുകാരിയുടെ സൈക്കിൾയാത്ര മലപ്പുറത്ത്  മന്ത്രി വി അബ്ദുറഹ്മാൻ ഫ്ലാഗ് ഓഫ് ചെയ്തു. യാത്ര ആദ്യം മുബൈയിലേക്കാണ്. അവിടെനിന്ന് ഒമാൻവഴി ജിസിസി രാജ്യങ്ങളിലൂടെ ആഫ്രിക്കയിലേക്ക്‌ പര്യടനം നടത്തും.  ഏകദേശം 25,000 കിലോ മീറ്റർ ദൂരമാണ് സഞ്ചരിക്കാൻ ഉദ്ദേശിക്കുന്നത്. ചില രാജ്യങ്ങളിൽ വിസ ലഭിക്കാൻ ബുദ്ധിമുട്ടാണെങ്കിലും വിദേശ സഞ്ചാരിയെന്ന നിലയിൽ പരിഗണന ലഭിക്കുമെന്നാണ്‌ പ്രതീക്ഷ.  നിലവിൽ അഞ്ച് രാജ്യങ്ങളിലും  ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും അരുണിമ സൈക്കിളിൽ യാത്രചെയ്തിട്ടുണ്ട്. കുടുംബമാണ്‌ പ്രചോദനം. അവരെല്ലാവരും യാത്രക്ക് പൂർണ പിന്തുണയാണെന്നും അരുണിമ പറയുന്നു. അരുണിമ ഏവിയേഷൻ കോഴ്‌സ്‌ പൂർത്തിയാക്കിയതാണ്‌. Read on deshabhimani.com

Related News