കോൺ​ഗ്രസ് വിട്ടവർക്ക് സ്വീകരണം



കോവളം കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി അടക്കം നിരവധിപേർ സിപിഐ എമ്മിലേക്ക്. വിവിധ രാഷ്ട്രീയ പാർടികളിൽനിന്നും രാജിവച്ച് സിപിഐ എമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചവർക്ക് കോട്ടുകാലിൽ സ്വീകരണം നൽകി.  ചൊവ്വര ജങ്‌ഷനിൽ നടന്ന ചടങ്ങിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പാർടി പതാക നൽകി സ്വീകരിച്ചു. കോൺഗ്രസ്‌ മണ്ഡലം ജനറൽ സെക്രട്ടറി സഹദേവൻ, കോവളം മണ്ഡലം വൈസ് പ്രസിഡന്റ് ശശിധരൻ, മുൻ പഞ്ചായത്ത് അംഗവും മണ്ഡലം സെക്രട്ടറിയുമായിരുന്ന ശിവരാജൻ, മണ്ഡലം കമ്മിറ്റി അംഗം രാജൻ, കർഷക കോൺഗ്രസ് കോവളം നിയോജക മണ്ഡലം പ്രസിഡന്റ് ബൈജു, കോൺഗ്രസ് വാർഡ് പ്രസിഡന്റ് പ്രദോഷ് കുമാർ, ബൂത്ത് പ്രസിഡന്റ് അശോകൻ, പ്രവർത്തകരായ ലിനോ തോമസ്, ശിവരാജൻ, എൻ ജെ ഷമ്മി , മുരുകൻ, രാജകുമാർ, ജോമോൻ എന്നിവരെ സ്വീകരിച്ചു.  സിപിഐ എം കോവളം ഏരിയ സെക്രട്ടറി പി എസ് ഹരികുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പുല്ലുവിള സ്റ്റാൻലി, പി രാജേന്ദ്രകുമാർ, ഏരിയ കമ്മിറ്റി അംഗങ്ങളായ വണ്ടിത്തടം മധു, കെ കെ വിജയൻ, എ ജെ സുക്കാർണോ, ജി ശാരിക, കെ എസ് സജി, കോട്ടുകാൽ ലോക്കൽ സെക്രട്ടറി എൻ ബിനുകുമാർ തുടങ്ങിയവർ പങ്കെടുത്തു. വിളപ്പിൽ  വിളപ്പിൽ പഞ്ചായത്തിൽ പത്തോളം കുടുംബങ്ങൾ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. തദ്ദേശതെരഞ്ഞെടുപ്പിൽ ചെറുകോട് വാർഡിലെ യുഡിഎഫ്  സ്ഥാനാർഥി ആയിരുന്ന എലിസബത്തി​ന്റെ നേതൃത്വത്തിലാണ് പ്രവർത്തകർ കോൺഗ്രസ് വിട്ടത്. സിപിഐ എം വിളപ്പിൽ ഏരിയ സെക്രട്ടറി കെ സുകുമാരൻ പ്രവർത്തകരെ സ്വീകരിച്ചു. വിളപ്പിൽ ഏരിയ കമ്മിറ്റി അംഗം ചെറുകോട് മുരുകൻ, വിളപ്പിൽശാല ലോക്കൽ സെക്രട്ടറി പി ഷൺമുഖം എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News