വനിതാ പേപ്പർ ബാഗ് യൂണിറ്റ്



 ചാലക്കുടി കൊരട്ടി പഞ്ചായത്ത് പാറക്കൂട്ടം മൂന്നാം വാർഡിൽ പൗർണമി കുടുംബശ്രീ റീ ബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി വനിതാ പേപ്പർ ബാഗ് യൂണിറ്റ് ആരംഭിച്ചു. ഉദ്ഘാടനം കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ്‌ പി സി ബിജു നിർവഹിച്ചു. പഞ്ചായത്ത്  സ്ഥിരം സമിതി ചെയർമാൻ അഡ്വ.കെ ആർ സുമേഷ് അധ്യക്ഷനായി. ചാലക്കുടി ബ്ലോക്കിൽ ആണ് ആദ്യമായി പദ്ധതി നടപ്പിലാക്കുന്നത്.കുടുംബശ്രീ ജില്ലാ മിഷൻ മുഖാന്തരം കുടുംബശ്രീ അംഗങ്ങൾക്കോ, കുടുംബാംഗങ്ങൾക്കോ കുറഞ്ഞ പലിശയിൽ വായ്പ നൽകി പുതിയ സംരംഭങ്ങൾ ആരംഭിച്ച് കുടുംബവരുമാനം വർധിപ്പിക്കുന്നതാണ് പദ്ധതി. പദ്ധതി ഫണ്ട്, പ്രൊജക്ട്തയ്യാറാക്കൽ, പരിശീലനം, പദ്ധതി പൂർത്തീകരണ ഉപദേശങ്ങൾ എന്നിവയെല്ലാം കുടുംബശ്രീ നൽകുന്നു .ഈ പദ്ധതിയെ തുടർന്ന് പഞ്ചായത്തിൽ റബർ അധിഷ്ഠിത യൂണിറ്റ്,തയ്യൽ യുണിറ്റ്, ഭക്ഷ്യ ഉൽപ്പാദന യൂണിറ്റ് തുടങ്ങി മൂന്ന്‌ ലക്ഷം രൂപയുടെ പദ്ധതികൾക്കും തുടക്കമാകും. റീബിൽഡ് കേരള ചാലക്കടി ബ്ലോക്ക് ഓഫീസർ വിശാലം ബാബ,  സിന്ധു ജയരാജ്, ബബിത സോബി, ഗ്രേഷ്മ പി, അഞ്ജു ബിബിൻ, സുകന്യ കലേഷ് എന്നിവർ പ്രസംഗിച്ചു. Read on deshabhimani.com

Related News