അതിതീവ്ര പട്ടികയിൽ 69 തദ്ദേശസ്ഥാപനങ്ങള്‍



 മലപ്പുറം രോഗ സ്ഥിരീകരണ നിരക്ക്‌ ശരാശരി അനുസരിച്ച്‌ ജില്ലയിലെ പകുതിയിലേറെ തദ്ദേശ സ്ഥാപനങ്ങളും അതിതീവ്ര വ്യാപനമുള്ള ഡി വിഭാഗം പ്രദേശങ്ങളുടെ  പട്ടികയിൽ. ഏഴുദിവസത്തെ ടിപിആർ ശരാശരി 69 തദ്ദേശ സ്ഥാപനങ്ങളിലും 15 ശതമാനത്തിന്‌ മുകളിലാണ്‌. ഇവിടം കണ്ടെയ്‌ൻമെന്റ്‌ സോണാകും.  കൂടുതല്‍ ഇളവുകളുള്ള എ വിഭാഗത്തിൽ (ടിപിആർ ശരാശരി അഞ്ചിൽ താഴെ) ഒരു പ്രദേശവുമില്ല. ടിപിആർ 10 മുതൽ 15 വരെയുള്ള അതിവ്യാപന മേഖലയായ സി വിഭാഗത്തിൽ 26 പ്രദേശങ്ങളും ടിപിആർ അഞ്ചിനും 10നും ഇടയിലുള്ള ബി വിഭാഗത്തിൽ 11 തദ്ദേശ സ്ഥാപനങ്ങളുമുണ്ട്‌. പുതിയ ഇളവുകളും നിയന്ത്രണങ്ങളും വ്യാഴാഴ്‌ച മുതൽ നിലവിൽ വരും. ശനിയാഴ്‌ചയും ഞായറാഴ്‌ചയും ലോക്ഡൗൺ തുടരും.   കാറ്റഗറി ബി പൊൻമുണ്ടം, മുതുവല്ലൂർ, കൊണ്ടോട്ടി, അരീക്കോട്‌, കോട്ടക്കൽ, തിരുന്നാവായ, മൊറയൂർ, കാലടി, മലപ്പുറം, തേഞ്ഞിപ്പലം, പൊന്മള. പ്രധാന 
ഇളവുകൾ: അവശ്യസാധന കടകൾ ദിവസവും രാവിലെ ഏഴുമുതൽ എട്ടുവരെ. മറ്റ് കടകൾ 50 ശതമാനം തൊഴിലാളികളുമായി തിങ്കൾ, ബുധൻ, വെള്ളി. പ്രഭാത–- സായാഹ്ന നടത്തം അനുവദിക്കും. ഹോട്ടലുകളും റസ്റ്റോറന്റുകളും–- പാർസൽ, ഹോം ഡെലിവറി രാവിലെ ഏഴുമുതൽ രാത്രി 9.30 വരെ. ആരാധനാലയങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 15 പേർക്കുവരെ പരിമിത സമയം പ്രവേശനം. ജിമ്മുകളും ഇൻഡോർ കായിക ഇനങ്ങളും–- മതിയായ വായുസഞ്ചാരമുള്ള എസി ഉപയോഗിക്കാത്ത സ്ഥലങ്ങളിൽ. ഒരേ സമയം പരമാവധി 20 പേർ. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും തിങ്കൾ മുതൽ വെള്ളിവരെ. ബ്യൂട്ടി പാർലർ, ബാർബർ ഷോപ്പ്‌–- തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഹെയർ സ്റ്റൈലിങ്ങിന് മാത്രം.     കാറ്റഗറി സി കുഴിമണ്ണ, പെരിന്തൽമണ്ണ, ഒഴൂർ, ഒതുക്കുങ്ങൽ, അമരമ്പലം, ചെറുകാവ്, എടരിക്കോട്‌, നിറമരുതൂർ, തിരൂർ, ആലങ്കോട്‌, ചേലേമ്പ്ര, ചുങ്കത്തറ, ചെറിയമുണ്ടം, പുറത്തൂർ, ഏലംകുളം, മാറാക്കര, പുഴക്കാട്ടിരി, പരപ്പനങ്ങാടി, വാഴയൂർ, പെരുമണ്ണ ക്ലാരി, കോഡൂർ, കൂട്ടിലങ്ങാടി, വളവന്നൂർ, താനാളൂർ, എടപ്പാൾ, ചീക്കോട്‌. പ്രധാന 
ഇളവുകൾ: അവശ്യസാധന കടകൾ ദിവസവും രാവിലെ ഏഴുമുതൽ രാത്രി എട്ടുവരെ.  തുണിക്കടകൾ, ജ്വല്ലറികൾ, ഫുട്‌വെയർ കടകൾ, ബുക്ക് സ്റ്റാൾ, റിപ്പയർ സർവീസ് കടകൾ എന്നിവ വെള്ളിയാഴ്‌ചകളിൽ രാവിലെ ഏഴുമുതൽ രാത്രി എട്ടുവരെ.  ഹോട്ടലും റസ്റ്റോറന്റും രാവിലെ ഏഴ്‌–- രാത്രി എട്ട്‌ (പാർസൽ, ഹോം ഡെലിവറി). വ്യവസായങ്ങൾ, ക‍ൃഷി, നിർമാണ പ്രവൃത്തികൾ, ക്വാറികൾ എന്നിവ നടത്താം. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും തിങ്കൾ–-വെള്ളി.     കാറ്റഗറി ഡി ഇരിമ്പിളിയം, കണ്ണമംഗലം, ചോക്കാട്, ഊർങ്ങാട്ടിരി, വഴിക്കടവ്, മൂന്നിയൂർ, മാറഞ്ചേരി, തുവ്വൂർ, എടപ്പറ്റ, പെരുവള്ളൂർ, പെരുമ്പടപ്പ്‌, വേങ്ങര, കാവനൂർ, മേലാറ്റൂർ, എആർ നഗർ, പുളിക്കൽ, തൃപ്രങ്ങോട്‌, കരുവാരക്കുണ്ട്‌, പോരൂർ, തവനൂർ, കുറുവ, പുലാമന്തോൾ, പോത്തുകൽ, നന്നമ്പ്ര, നിലമ്പൂർ, തെന്നല, പാണ്ടിക്കാട്‌, വെട്ടം, പൊന്നാനി, ആലിപ്പറമ്പ്‌, താഴേക്കോട്‌, എടയൂർ, കീഴാറ്റൂർ, കാളികാവ്, മക്കരപ്പറമ്പ്‌, വള്ളിക്കുന്ന്‌, തലക്കാട്, വട്ടംകുളം, പൂക്കോട്ടൂർ, വെട്ടത്തൂർ, അങ്ങാടിപ്പുറം, ചാലിയാർ, മൂർക്കനാട്‌, മങ്കട, തിരൂരങ്ങാടി, മംഗലം, മമ്പാട്‌, തൃക്കലങ്ങോട്‌, മൂത്തേടം, വെളിയങ്കോട്‌, ആതവനാട്‌, കൽപ്പകഞ്ചേരി, വളാഞ്ചേരി, മഞ്ചേരി, പറപ്പൂർ, എടക്കര, പുൽപ്പറ്റ, ഊരകം, പള്ളിക്കൽ, വണ്ടൂർ, തിരുവാലി, താനൂർ, കുറ്റിപ്പുറം, എടവണ്ണ, നന്നംമുക്ക്‌, കീഴുപറമ്പ്‌, ആനക്കയം, വാഴക്കാട്, കരുളായ്‌. പ്രധാന ഇളവുകൾ: അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴുമുതൽ വൈകിട്ട്‌ ഏഴുവരെ. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും തിങ്കൾ, ബുധൻ, വെള്ളി–- പകൽ രണ്ടുവരെ.   Read on deshabhimani.com

Related News