മുപ്പൂട്ട്‌ 3 നഗരസഭയിലും 28 പഞ്ചായത്തിലും

ലോക്ഡൗൺ


തൃശൂർ  കോവിഡ്‌ വ്യാപനം രൂക്ഷമായതിനെത്തുടർന്ന്‌ മൂന്ന് നഗരസഭയിലും 28 പഞ്ചായത്തിലും മുപ്പൂട്ട്‌ പ്രഖ്യാപിച്ചു. കുന്നംകുളം, കൊടുങ്ങല്ലൂർ, ചാവക്കാട് നഗരസഭകളിലും വാടാനപ്പള്ളി, പുന്നയൂർക്കുളം, മുളങ്കുന്നത്തുകാവ്, തളിക്കുളം, എടത്തിരിത്തി, പരിയാരം, വരവൂർ, പുന്നയൂർ, പടിയൂർ, ചാഴൂർ, ശ്രീനാരായണപുരം, മുരിയാട്, ചൊവ്വന്നൂർ, വള്ളത്തോൾ നഗർ, കടപ്പുറം, ദേശമംഗലം, കോടശേരി, വടക്കേക്കാട്, നാട്ടിക, അന്നമനട, എറിയാട്, പുത്തൂർ, കൊരട്ടി, തിരുവില്വാമല, ഏങ്ങണ്ടിയൂർ, വലപ്പാട്, പാറളം, കണ്ടാണശേരി  പഞ്ചായത്തുകളിലുമാണ് മുപ്പൂട്ട്‌.  ഇരിങ്ങാലക്കുട, ചാലക്കുടി, വടക്കാഞ്ചേരി, ഗുരുവായൂർ 
നഗരസഭ, കയ്‌പമംഗലം, എടവിലങ്ങ്‌, കൊണ്ടാഴി, മുല്ലശേരി, വേലൂർ, വെള്ളാങ്കല്ലൂർ, കാട്ടകാമ്പാൽ, അരിമ്പൂർ, മതിലകം, എരുമപ്പെട്ടി, പാഞ്ഞാൾ, പഴയന്നൂർ, ആളൂർ, കാറളം, പാണഞ്ചേരി, കടങ്ങോട്‌, കുഴൂർ, വല്ലച്ചിറ, പുത്തൻചിറ, മണലൂർ, കടവല്ലൂർ, ചേർപ്പ്‌, അന്തിക്കാട്‌, ചേലക്കര, വെങ്കിടങ്‌‌, നടത്തറ, മാള, അളഗപ്പനഗർ, മേലൂർ, മറ്റത്തൂർ, പൊയ്യ, പുതുക്കാട്‌, കാടുകുറ്റി, അവണൂർ, തെക്കുംകര, അവിണിശേരി ഉൾപ്പെടെ 40 തദ്ദേശ സ്ഥാപനങ്ങളിൽ സമ്പൂർണ ലോക്ഡൗണുമാണ്‌. കോർപറേഷൻ, വരന്തരപ്പിള്ളി, മുള്ളൂർക്കര, ചൂണ്ടൽ, പെരിഞ്ഞനം, കൈപ്പറമ്പ്‌, താന്ന്യം, കോലഴി, കൊടകര, കാട്ടൂർ, അടാട്ട്‌, ഒരുമനയൂർ, തൃക്കൂർ, പോർക്കുളം, വേളൂക്കര, പാവർട്ടി, പറപ്പൂക്കര, മാടക്കത്തറ, പൂമംഗലം  ഉൾപ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങളിൽ ഭാഗിക ലോക്ഡൗണാണ്‌.  ടിപിആർ നിരക്ക്‌ അഞ്ചിൽ താഴെയുള്ള ഏളവള്ളി, നെന്മണിക്കര, തോളൂർ, അതിരപ്പിള്ളി പഞ്ചായത്തുകളിൽ ലോക്ക്‌ഡൗണിൽ ഇളവുണ്ട്‌. ഡി, സി, ബി കാറ്റഗറിയിലുള്ള പ്രദേശങ്ങളിലെല്ലാം പൊലീസ്‌ പരിശോധനയും നിരീക്ഷണവും ശക്തമാക്കുമെന്ന്‌ സിറ്റി–- റൂറൽ ജില്ലാ പൊലീസ്‌ മേധാവികൾ അറിയിച്ചു. Read on deshabhimani.com

Related News