തൊഴിലുറപ്പില്‍ തെളിഞ്ഞ്‌ 28 കുളം

തൊഴിലുറപ്പ് പദ്ധതിയിലൂടെ കോട്ടത്തറ പഞ്ചായത്തിലെ വാളലിൽ നിര്‍മിച്ച കുളം


കല്‍പ്പറ്റ സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി  തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിര്‍മിച്ച 28 കുളങ്ങള്‍ നാടിന് സമര്‍പ്പിച്ചു. ജില്ലാതല ഉദ്ഘാടനം കോട്ടത്തറ പഞ്ചായത്തിലെ വാളലിൽ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി കെ നസീമ നിര്‍വഹിച്ചു. കോട്ടത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീമ അബൂബക്കർ അധ്യക്ഷയായി.  തൊഴിലുറപ്പിലൂടെ ജലസംരക്ഷണ പദ്ധതികള്‍ വ്യാപകമാക്കി ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ജില്ലയില്‍ ആദ്യഘട്ടം 27 കുളങ്ങൾ ഇങ്ങനെ നിർമിച്ചിരുന്നു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജില്ലയിൽ 37 കുളങ്ങള്‍ നവീകരിച്ചു. 25 എണ്ണത്തിന്റെ നവീകരണം പുരോഗമിക്കുകയാണ്.  ഭൂഗർഭ ജലനിരപ്പിലുണ്ടായിട്ടുള്ള കുറവ് പരിഹരിക്കുന്നതിനായി കുളങ്ങൾ, തടയണകൾ, മഴക്കുഴികൾ തുടങ്ങിയവയുടെ നിര്‍മാണവും കിണർ റീചാർജും തൊഴിലുറപ്പ് പദ്ധതിയിലൂടെ നടപ്പാക്കുന്നുണ്ട്.  കോട്ടത്തറ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഇ കെ വസന്ത, ബ്ലോക്ക് ഡിവിഷൻ മെമ്പർ ജോസ് പാറപ്പുറം, മെമ്പർമാരായ അനിത ചന്ദ്രൻ, പുഷ്പ സുന്ദരൻ, പഞ്ചായത്ത് സെക്രട്ടറി സി സജിത്ത്, വിവിധ രാഷ്ട്രീയ പാർടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News