35 സ്ഥാപനങ്ങളിൽ പരിശോധന

നാദാപുരത്ത് സ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തുന്നു


നാദാപുരം ഭക്ഷ്യവിഷബാധ തടയാനുള്ള  ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി നാദാപുരം താലൂക്ക് ആശുപത്രി പൊതുജനാരോഗ്യ വിഭാഗം പഞ്ചായത്തിലെ മുപ്പത്തിയഞ്ചോളം സ്ഥാപനങ്ങളിൽ  പരിശോധന നടത്തി.  വൃത്തിഹീനമായി പ്രവർത്തിച്ച കുമ്മങ്കോടുള്ള ഹോട്ടൽ പാരഡൈസ്, ഹോട്ടൽ തറവാട്  എന്നീ ഹോട്ടലുകളും വൃത്തിഹീനമായ ഐസ് ഉപയോഗിച്ച് മത്സ്യം വിൽക്കുകയും മലിനജലം   ഓടയിലേക്ക് ഒഴുക്കുകയുംചെയ്‌ത ചേലക്കാടുള്ള മത്സ്യബൂത്തും  വൃത്തിഹീനമായ രീതിയിൽ  ഭക്ഷണപദാർഥങ്ങൾ   സൂക്ഷിച്ച   കല്ലാച്ചി ടൗണിലെ സി ബി സ്റ്റോർ എന്നിവയും  താൽക്കാലികമായി നിർത്താൻ  ഉത്തരവിട്ടു. കോട്പ നിയമം ലംഘിച്ച പതിനൊന്ന്‌ സ്ഥാപനങ്ങൾക്കും ആരോഗ്യവിഭാഗം പിഴയിട്ടു.  പരിശോധനക്ക് നാദാപുരം ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, ജെഎച്ച്ഐമാരായ പി കെ പ്രീജിത്ത്, കെ കുഞ്ഞുമുഹമ്മദ്, കെ പ്രസാദ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനായ ബിജു പ്രശാന്ത്  എന്നിവർ നേതൃത്വം നൽകി. Read on deshabhimani.com

Related News