പട്ടികജാതി–വർഗ ഫണ്ട് 100 ശതമാനം 
ചെലവഴിച്ച തദ്ദേശ സ്ഥാപനങ്ങൾക്ക്‌ അനുമോദനം

നൂറ് ശതമാനം എസ് സി– എസ് ടി ഫണ്ട് ചെലവഴിച്ച തദ്ദേശ സ്ഥാപനങ്ങൾക്കുള്ള അനുമോദനം മന്ത്രി 
എം വി ഗോവിന്ദൻ നിർവഹിക്കുന്നു


തൃശൂർ വാർഷിക പദ്ധതിയിൽ എസ് സി പി, ടി എസ് പി പദ്ധതി 100 ശതമാനം ഫണ്ട് വിനിയോഗിച്ച  പഞ്ചായത്തുകളെ  അനുമോദിച്ചു. തദ്ദേശ സ്വയം ഭരണ മന്ത്രി എം വി ഗോവിന്ദൻ  ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാനത്തെ പട്ടികജാതി–-പട്ടികവർഗ പിന്നോക്ക മേഖലയെ ശാക്തീകരിക്കുന്നതിന്  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈയെടുക്കണമെന്ന്   അദ്ദേഹം പറഞ്ഞു. കോടിക്കണക്കിന് രൂപയുടെ ഫണ്ടാണ് പട്ടികവർഗ വിഭാഗത്തിന്റെ ഉന്നമനത്തിനായി സർക്കാർ ചെലവഴിക്കുന്നത്.  ഈ ഫണ്ട്‌ അർഹതപ്പെട്ടവരുടെ  കൈകളിലെത്തിക്കാൻ തദ്ദേശ  സ്ഥാപനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും  മന്ത്രി പറഞ്ഞു.  സംസ്ഥാനത്തെ 450 പഞ്ചായത്തുകളാണ്  2021–--2022 വാർഷിക പദ്ധതി, എസ് സി പി, ടി എസ് പി പദ്ധതി ഫണ്ടുകളുടെ 100 ശതമാനം വിനിയോഗിച്ചത്. ഇവർക്കുള്ള സർട്ടിഫിക്കറ്റുകളും മന്ത്രി ചടങ്ങിൽ വിതരണം ചെയ്തു. കേരള ബാങ്ക്‌ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ  പി ബാലചന്ദ്രൻ എം എൽ എ,  പ്രിൻസിപ്പൽ ഡയറക്ടർ  ഡി ബാലമുരളി, പഞ്ചായത്ത് ഡയറക്ടർ എച്ച് ദിനേശൻ തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News