ജനദ്രോഹ നയങ്ങൾക്കെതിരെ കൈകോർത്ത്‌ നാട്‌

കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ സിപിഐ എം നേതൃത്വത്തിൽ ഒതുക്കുങ്ങലിൽ നടന്ന ധർണ ഏരിയാ കമ്മിറ്റി അംഗം എം ടി ഷാജഹാൻ ഉദ്ഘാടനംചെയ്യുന്നു


മലപ്പുറം, കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ പ്രതിഷേധവുമായി ജനം ഒഴുകിയെത്തി.  സിപിഐ എം നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണകൾ കേരളത്തോടുള്ള അവഗണനക്കെതിരെ താക്കീതായി. ഒന്നാംഘട്ട പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ലോക്കൽ കേന്ദ്രങ്ങളിലാണ്‌ സദസ്സുകൾ. ഒതുക്കുങ്ങൽ, പൊന്നാനി ലോക്കലുകളിലാണ് ശനിയാഴ്‌ച  ധർണ നടന്നത്‌.  ഒതുക്കുങ്ങലിൽ മലപ്പുറം ഏരിയാ കമ്മിറ്റി അം​ഗം എം ടി ഷാജഹാൻ ഉദ്ഘാടനംചെയ്തു. ലോക്കൽ കമ്മിറ്റി അം​ഗം എൻ അലവികുട്ടി അധ്യക്ഷനായി. കെ പി സുബ്രഹ്മണ്യൻ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ രഞ്ജിത്ത് സ്വാ​ഗതവും ജോയി വർ​ഗീസ് നന്ദിയും പറഞ്ഞു.  സിപിഐ എം പൊന്നാനി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി. ജിംറോഡിൽനിന്നാരംഭിച്ച പ്രകടനം ചന്തപ്പടിയിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ടി സത്യൻ ഉദ്ഘാടനംചെയ്തു. ലോക്കൽ സെക്രട്ടറി അഡ്വ. എം കെ സുരേഷ് ബാബു അധ്യക്ഷനായി. പി വി അയ്യൂബ്, കെ ഗോപിദാസ്, പി ഇന്ദിര എന്നിവർ സംസാരിച്ചു. കെ പ്രദോഷ് സ്വാഗതവും കെ എ അനിൽകുമാർ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News