ജനകീയാസൂത്രണത്തിന്റെ കാൽനൂറ്റാണ്ട്: 
പ്രഭാഷണപരമ്പരയ്ക്ക് തുടക്കം

ജനകീയാസൂത്രണത്തിന്റെ കാൽനൂറ്റാണ്ട് പ്രഭാഷണപരമ്പരയിൽ ആനാവൂർ നാഗപ്പൻ സംസാരിക്കുന്നു


വെഞ്ഞാറമൂട് മാണിക്കൽ പഞ്ചായത്ത് മുൻ പ്രസിഡന്റ്‌ എം സോമശേഖരൻ നായരുടെ 51–--ാം സ്മരണ ദിനാചരണത്തിന്റെ ഭാഗമായി "ജനകീയാസൂത്രണത്തിന്റെ കാൽനൂറ്റാണ്ട്' വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. സോമശേഖരൻ നായർ മെമ്മോറിയൽ ലൈബ്രറി  ഹാളിൽ നടന്ന പ്രഭാഷണപരമ്പര സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്‌തു.  ഗ്രന്ഥശാലാ പ്രസിഡന്റ്‌ എം എസ് രാജു അധ്യക്ഷനായി. എൻ ജഗജീവൻ മുഖ്യപ്രഭാഷണം നടത്തി.  ഗ്രന്ഥശാലാ സെക്രട്ടറി എസ് ബാബുരാജൻ, സിപിഐ എം ഏരിയ സെക്രട്ടറി ഇ എ സലിം, മാണിക്കൽ  പഞ്ചായത്ത് പ്രസിഡന്റ്‌ കുതിരകുളം ജയൻ, വൈസ് പ്രസിഡന്റ്‌ എസ് ലേഖാകുമാരി, സ്റ്റാൻഡിങ്‌ കമ്മിറ്റി അധ്യക്ഷ സഹീറത്തുബീവി, ബാലകൃഷ്ണൻ നെല്ലനാട്, ജി സുഗുണൻ, എസ് മനോഹരൻ, എം എസ് ശ്രീവത്സൻ, ടി നന്ദു, ലതിക, വിജയകുമാരി, എൻ എസ് ജ്യോതിലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.  Read on deshabhimani.com

Related News