കോവിഡ്‌ കുതിക്കുന്നു



തൃശൂർ  ജില്ലയിൽ കോവിഡ്‌ രോഗികളുടെ എണ്ണം കുതിക്കുന്നു. വെള്ളിയാഴ്ച 3,667 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 35.06 ശതമാനമാണ്‌ രോഗ സ്ഥിരീകരണ നിരക്ക്. 10,459 സാമ്പിളാണ് പരിശോധിച്ചത്. കോവിഡ് ബാധിച്ച് വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 679 പേരും വീടുകളിൽ നിരീക്ഷണത്തിലുള്ള 17,494 പേരും ഉൾപ്പെ 21,840 പേരാണ് ജില്ലയിൽ ആകെ രോഗബാധിതരായുള്ളത്. 1,432 പേർ രോഗമുക്തരായി. ഇതുവരെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,77,170  ആയി. സമ്പർക്കത്തിലൂടെ 3,608 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന്‌ പുറത്തുനിന്ന്‌ വന്ന 12 പേർക്കും ആരോഗ്യ പ്രവർത്തകരായ 38 പേർക്കും ഉറവിടം അറിയാത്ത 09 പേർക്കും രോഗം ബാധിച്ചു. ജില്ലയിൽ വെള്ളിയാഴ്‌ച 10 പുതിയ ക്ലസ്റ്ററുകൂടി റിപ്പോർട്ട്‌ ചെയ്‌തു. ഇതോടെ, നിലവിൽ 55 ക്ലസ്റ്ററായി. ഇതിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, ആരോഗ്യ സ്ഥാപനങ്ങൾ, പൊലീസ് സ്റ്റേഷനുകൾ എന്നിവ ഉൾപ്പെടുന്നു. ശ്രവപരിശോധനയിൽ 2,107 പേർക്ക് ആന്റിജനും 8,130 പേർക്ക് ആർടിപിസിആറും 222 പേർക്ക് സിബിനാറ്റ്/ട്രുനാറ്റ്/പിഒസി പിസിആർ/ആർടി ലാംപ്‌ പരിശോധനയുമാണ് നടത്തിയത്.   Read on deshabhimani.com

Related News