രോഗികൾ 328; മുക്തി 309



  കൽപ്പറ്റ ജില്ലയിൽ  328 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 309 പേർ രോഗമുക്തരായി. മൂന്ന്‌ ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 327 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.  ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.9 ആണ്.   ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,22,729 ആയി. 1,19,544 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 2,381 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഇവരിൽ 2202 പേർ വീടുകളിലാണ്‌.  രോഗം സ്ഥിരീകരിച്ചവർ    കോട്ടത്തറ 28,  കൽപ്പറ്റ, പനമരം 26 വീതം, വെള്ളമുണ്ട 21,  എടവക 20, മേപ്പാടി, പടിഞ്ഞാറത്തറ 18 വീതം, ബത്തേരി, വെങ്ങപ്പള്ളി 16 വീതം, മാനന്തവാടി, മുട്ടിൽ 14 വീതം, നെന്മേനി, പൂതാടി 13 വീതം, തവിഞ്ഞാൽ, വൈത്തിരി 11 വീതം, അമ്പലവയൽ,  മീനങ്ങാടി, തരിയോട് 9 വീതം, പുൽപ്പള്ളി, തൊണ്ടർനാട് 6 വീതം, കണിയാമ്പറ്റ, നൂൽപ്പുഴ 5 വീതം, മുള്ളൻകൊല്ലി, മൂപ്പൈനാട്, തിരുനെല്ലി 4 വീതം, പൊഴുതന ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനു പുറമെ ബംഗളൂരുവിൽനിന്നു വന്ന മുള്ളൻകൊല്ലി സ്വദേശിനിക്കും പോസിറ്റീവായി. Read on deshabhimani.com

Related News