പതാകദിനം ആചരിച്ചു



കോട്ടയം ഒക്ടോബർ ഒന്ന്‌, രണ്ട്‌, മൂന്ന്‌ തീയതികളിൽ ചങ്ങനാശേരിയിൽ നടക്കുന്ന സിഐടിയു ജില്ലാ സമ്മേളനത്തിന്റെ പതാകദിനം ആചരിച്ചു. സമ്മേളന സന്ദേശം എത്തിച്ച് ജില്ലയിൽ 500ഓളം കേന്ദ്രങ്ങളിൽ പതാക ഉയർത്തി.  ചങ്ങനാശേരി ഇന്ത്യൻ കോഫി ജങ്‌ഷനിൽ സിഐടിയു ദേശീയ വർക്കിങ്‌ കമ്മിറ്റിയംഗം എ വി റസ്സലും സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥനും തിരുനക്കരയിൽ ജില്ലാ പ്രസിഡന്റ്‌ അഡ്വ. റെജി സഖറിയയും ചങ്ങനാശേരി സെൻട്രൽ ജങ്‌ഷനിൽ കെ സി ജോസഫും മുനിസിപ്പൽ ജങ്‌ഷനിൽ കെ ഡി സുഗതനും പതാക ഉയർത്തി.  സിഐടിയു ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി എസ്‌ നിസ്താർ ചങ്ങനാശേരി നമ്പർ ടു ബസ് സ്‌റ്റാൻഡിന്‌ മുന്നിലും ടി പി അജികുമാർ എ കെ ജി ജങ്‌ഷനിലും പി എ നിസാർ രംഗനാഥ് ജങ്‌ഷനിലും ഏരിയ പ്രസിഡന്റ് അഡ്വ. പി എ നസീർ കാവാലം ബസാറിലും പതാക ഉയർത്തി. Read on deshabhimani.com

Related News