1221 പേർക്കുകൂടി കോവിഡ്‌



കൊല്ലം  ജില്ലയിൽ തിങ്കളാഴ്‌ച  1221 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1506 പേർ രോഗമുക്തി നേടി. വിദേശത്തുനിന്ന്‌ എത്തിയ ഒരാൾക്കും  സമ്പർക്കം വഴി 1212 പേർക്കും എട്ട്  ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോർപറേഷനിൽ 198 പേർക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളിൽ കരുനാഗപ്പള്ളി- 47, കൊട്ടാരക്കര -39, പരവൂർ- 10, പുനലൂർ -ഒമ്പത്  എന്നിങ്ങനെയാണ് രോഗബാധിതർ.    പഞ്ചായത്തുകളിൽ പൂതക്കുളം- 48, ചടയമംഗലം- 46, ആദിച്ചനല്ലൂർ- 42, അഞ്ചൽ- 40, ശാസ്താംകോട്ട- 31, പന്മന, കല്ലുവാതുക്കൽ 27 വീതവും തഴവ -26, ചാത്തന്നൂർ- 24, ഉമ്മന്നൂർ -20, കരവാളൂർ -19, കടയ്ക്കൽ, കുണ്ടറ, തൃക്കോവിൽവട്ടം18 വീതവും പൂയപ്പള്ളി, പത്തനാപുരം, തൊടിയൂർ 17 വീതവും മൈനാഗപ്പള്ളി, വിളക്കുടി16 വീതവും  പട്ടാഴി, ഇട്ടിവ 15 വീതവും ഇളമാട്, കിഴക്കേകല്ലട, തെക്കുംഭാഗം, മൈലം, വെട്ടിക്കവല, ശൂരനാട് തെക്ക്  14 വീതവും വെളിനല്ലൂർ, മൺറോതുരുത്ത്, പേരയം, ചിറക്കര 13 വീതവും  എഴുകോൺ, കുലശേഖരപുരം, ചവറ, പടിഞ്ഞാറെ കല്ലട 12 വീതവും ചിതറ, ഏരൂർ11 വീതവും ഓച്ചിറ, കരീപ്ര, കുമ്മിൾ, കുളക്കട, നെടുമ്പന, മയ്യനാട്, വെളിയം 10 വീതവും തലവൂർ, ഇടമുളയ്ക്കൽ, ഇളമ്പള്ളൂർ ഒമ്പത് വീതവും ക്ലാപ്പന, പവിത്രേശ്വരം എട്ട് വീതവും ശൂരനാട് വടക്ക്, പോരുവഴി,പനയം, തൃക്കരുവ  ഏഴ് വീതവും  നിലമേൽ, നെടുവത്തൂർ, പെരിനാട്  ആറു വീതവും കൊറ്റങ്കര, ആലപ്പാട്, അലയമൺ  അഞ്ച് വീതവുമാണ്‌ രോഗബാധിതർ. Read on deshabhimani.com

Related News