എലുമ്പനെ എകെഎസ്‌ ആദരിച്ചു

മുണ്ടമാണി ദേശത്ത് കുന്നിനു മുകളിൽ താമസിക്കുന്ന മാതൃകാ കർഷകൻ എലുമ്പനെ എകെഎസ് രാജപുരം വില്ലേജ് കമ്മിറ്റി ആദരിക്കുന്നു.


രാജപുരം കള്ളാർ പഞ്ചായത്തിലെ  മുണ്ടമാണി ദേശത്ത് കുന്നിനു മുകളിൽ പാട്ടത്തിനു എടുത്ത ഭൂമിയിൽ കുടിൽ കെട്ടി താമസിക്കുന്ന മാതൃകാ കർഷകൻ എലുമ്പന്‌(67) ആദിവാസി ക്ഷേമ സമിതിയുടെ ആദരം. പുനംകൃഷി, ചോളം, കപ്പ, ചേമ്പ്, കാച്ചിൽ, കക്കിരി, പച്ചമുളക്, പയർ മുതലായവ കൃഷി ചെയ്യുന്ന എലുമ്പൻ തിനൊപ്പം കൂട്ടനെയ്‌ത്തിലും പ്രമുഖനാണ്‌.   കൃഷി ചെയ്ത കപ്പ വിൽക്കാൻ കഴിയാതായപ്പോൾ കള്ളാർ പഞ്ചായത്ത്‌ അധികൃതർ തിരിഞ്ഞു നോക്കാത്തത്‌ വിവാദമായിരുന്നു.  വാർതതയറിഞ്ഞ്‌ ബേഡകം കൃഷിഓഫീസിലെ  ജീവനക്കാർ എത്തിയാണ്‌ കപ്പ വിൽക്കാൻ ഏറ്റെടുത്തത്‌.    എകെഎസ് രാജപുരം വില്ലേജ് കമ്മിറ്റിയാണ്‌ ആദരിച്ചത്‌.  പനത്തടി ഏരിയാ സെക്രട്ടറി കെ ജനാർദനൻ പൊന്നാട അണിയിച്ചു.  നാരായണൻ ചുള്ളി, വില്ലേജ് സെക്രട്ടറി ഇ കെ സതീഷ്, പ്രസിഡന്റ് രാജേഷ് കൊട്ടോടി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News